ചെറുപ്പത്തില്‍ മഅദനിയുടെ പ്രസംഗങ്ങള്‍ ഏറെയൊന്നും ഞാന്‍ കേട്ടിട്ടില്ല.എന്നാല്‍ അപൂര്‍വ്വമായെങ്കിലും കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരയോട്ടം വര്‍ധിക്കുകയും മാനസികാവസ്ഥ വല്ലാത്തൊരു തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.കേട്ടുക്കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആവുകയും അവയിലെ പൊള്ളത്തരവും അപകടാവസ്ഥയെയും കുറിച്ചുള്ള വിചാരങ്ങളല്ലാതെ അതിനപ്പുറം ഒരു വികാരം എന്നിലുണ്ടാക്കാന്‍ അതിനു കഴിഞ്ഞിരുന്നില്ല.കാരണം ,ആക്രമണ സ്വഭാവമുള്ള ആശയങ്ങളോടും നിലപാടുകളോടും എനിക്കന്നെ യോജിപ്പുണ്ടായിരുന്നില്ല.
ഞാന്‍ കേട്ട മഅദനിയുടെ പ്രസംഗങ്ങളില്‍ ഏറെയും മഅദനി ലക്‌ഷ്യം വെച്ചിരുന്നത് കേരള പോളിസുക്കാരെയായിരുന്നു.അത്എന്തിനു വേണ്ടിയായിരുന്നു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ വര്‍ഗീയ വാത്കരിക്കപ്പെട്ടിട്ടില്ല കേരള പോലിസ് അന്നും ഇന്നും .മഅദനിയുടെ ആക്രോശങ്ങളും ആക്ഷേപ്പങ്ങളും കേട്ട് കൊണ്ട് മഅദനിയുടെ പരിപ്പാടിക്ക് പോലിസുക്കാര്‍ കാവല്‍ നിന്നു.
ഞാന്‍ കേട്ട മഅദനിയുടെ പ്രസംഗങ്ങളില്‍ ഏറെയും മഅദനി ലക്‌ഷ്യം വെച്ചിരുന്നത് കേരള പോളിസുക്കാരെയായിരുന്നു.അത്