Thursday, September 16, 2010

ചില പൊടിത്തട്ടിയെടുക്കലുകള്‍

പ്രവാസ ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് അല്‍പ്പം ശമനം കിട്ടുമെന്ന് കരുതിയാണ് പ്രവാസികള്‍ വളരെ പ്രയാസപെട്ടു നാട്ടിലേക്ക് അവധിക്കു പുറപ്പെടുന്നത്.ഞാന്‍ ഇപ്പോള്‍ അത്തരമൊരു അവധിക്കാലം ആഘോഷിക്കുകയാണ്?.ഇവിടെ എത്തുമ്പോഴാണ് മനസിലാവുന്നത് പ്രവാസ ജീവിതമായിരുന്നു ഇതിനെക്കാളും എത്രയോ ഭേദമെന്നു.(ഞാന്‍ ഒരു വിവാഹിതനാണ്.)
    ഒന്നും ചെയ്യാനില്ലാതെ മൂക്ക് മുട്ടെ ശാപാടു മടിച്ചു വയറും വികസിപ്പിച്ചങ്ങനെ ഇരിക്കുമ്പോള്‍ ഒരു വെളിപ്പാടു.കപാട്ട് തുറന്നു നോക്കി.സംഗതി ഉണ്ട്.പണ്ട് എഴുത്തും വായനയും തലയ്ക്കു പിടിച്ച കാലത്ത് ഞാന്‍ കുത്തി കുറിച്ച ചില വരികളും,ഭാര്യക്ക് അയച്ച ചില കത്തുകളും.വര്‍ഷങ്ങള്‍ക്കു ശേഷം അവ ഒരിക്കല്‍ കൂടി വായിച്ചു നോക്കി.ചില മണ്ടത്തരങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും സംഗതി ജോറാണെന്നൊരു തോന്നല്‍.എന്നാലെന്ത ഇതിനെയൊക്കെ പൊടിത്തട്ടിയെടുത്ത് നാലാളെ കാണിച്ചാലെന്നൊരു തോന്നല്‍ .അതിന് എന്താണൊരു വഴിയെന്ന് ആലോചിചെപ്പോഴാണ് പണ്ടെന്നോ തുടങ്ങി വെച്ച ബ്ലോഗിനെ കുറിച്ച് ഓര്‍മ്മ വന്നത്,എന്നാല്‍ അതിനെയും പൊടി തട്ടിയെടുക്കാം എന്നും കരുതി.
    ഇതാ ഞാന്‍ വീണ്ടും ഒരു സാഹസ്സത്തിനു മുതിരുന്നു.ചിലതൊക്കെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുത്തി കുറിച്ചവയുമാണ്.നല്ലൊരു എഴുത്തുക്കാരനാവണമെന്നു വല്ലാതെ മോഹിച്ചു നടന്ന ഒരു തടിയാണ് ഇത്.എവിടെയും എത്തിയില്ല എന്നത് എത്ര ശ്രമിച്ചിട്ടും അംഗീകരിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല.അതിന്‍റെ അഹങ്കാരമൊക്കെ വരികളില്‍ കാണും.നിങ്ങള്‍ വിനായപുരസരം ക്ഷമിക്കുക.അല്ലാതെ ഇപ്പൊ എന്താ ചെയ്യാ....പിന്നെ ഒന്നും കൂടി ചെയ്യാം എന്റെ ബ്ലോഗുകള്‍ വായിക്കാതിരിക്കാം ........ദയവായി അത് മാത്രം ചെയ്യരുത്.....
    ഇനിയുള്ള ദിവസ്സങ്ങളില്‍ നിങ്ങളെ ഞാന്‍ വായനയുടെ പുതിയൊരു ലോകത്തിലേക്ക്‌ കൂട്ടി കൊണ്ട് പോവും (വഴി ചിലവിനുള്ളത് അവരവര്‍ കരുതണെ.)വായനയുടെ വസന്തതിലേക്ക് ,ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്ക്........

3 comments:

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....