==========================
മേല്‍പ്പറമ്പ് നയാ ബാസറിലെ അനാര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സിയാ പെറ്റ് വേള്‍ഡിലേക്ക് സ്വാഗതം.വര്‍ണ്ണ മത്സ്യങ്ങളുടെയും കൗതുകം തോന്നിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെയും ഈ വിസ്മയ ലോകത്ത് നിങ്ങള്‍ എത്തിപ്പെട്ടാല്‍ അവയില്‍ ചിലതൊക്കെ സ്വന്തമാക്കാന്‍ കൊതിക്കാതിരിക്കില്ല.ഒരു പെറ്റ് ഷോപ്പ് ,അതും നമ്മുടെ നാട്ടില്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.പക്ഷെ കൈനോത്ത് മുഹമ്മദിന്റെ മകന്‍ സമീറിന്റെ ഈ വിസ്മയ ലോകത്ത് എത്തിയാല്‍ നമ്മുടെ സംശയങ്ങളെല്ലാം മാറി കിട്ടും.ഇത് വെറും തട്ടിക്കൂട്ടലല്ല .ലോകത്ത് പറയപ്പെട്ട പല അലങ്കാര മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്.പ്രത്യേകതകള്‍ ഏറെയുള്ള മുയലുകളും പ്രാവുകളും കോഴികളുമൊക്കെ നമ്മുക്ക് കൗതുകം നല്‍കുന്നു.
പിരാനയെ അറിയില്ലേ ?.ആള് ഭയങ്കരനാണ്,കൂട്ടത്തില്‍ കൂടിയലെന്നെ ഉള്ളൂ.കടലില്‍ ഒരു പ്രത്യേക സ്ഥലത്ത് ഇവന്‍റെ വര്‍ഗക്കാര്‍ മാത്രമേ ഉള്ളുവേത്രേ.ഇവര്‍ക്കിടയില്‍
അലങ്കാര മത്സ്യങ്ങള്‍ക്ക് വേണ്ട അക്വേറിയം സമീര്‍ തന്നെ നിര്‍മ്മിച്ച് നല്‍കുന്നു.ഏതു വലുപ്പത്തിലുള്ള അക്വേറിയവും നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്നാണ് സമീര്‍ പറയുന്നത്.നാടന്‍ ഇഷ്ടമല്ലെങ്കില്‍ ഇംപോര്‍ട്ട് ചെയ്ത അക്വേറിയയവും ലഭ്യമാണ്.പക്ഷെ അല്പം വിലകൂടുതലാണ്.അക്വേറിയയത്തി
ചെറുപ്പം മുതല്‍ തുടങ്ങിയതാണ് അലങ്കാര മത്സ്യങ്ങലോടും കൗതുക ജീവികളോടുമുള്ള നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ സമീറിന്റെ പിരാന്ത്. ചെറുപ്പത്തില്‍ തോട്ടില്‍ നിന്നും പിടിച്ച മീനുകളെ ഭരണിയിലാക്കിയായിരുന്നു തുടക്കം.സമീര്‍ വളരുംതോറും ഭരണികളുടെയും പ്രാവിന്റെയും മുയലിന്റെയും കൂടുകളും കൂടി കൂടി വന്നു.വീട്ടില്‍ ഇവയൊക്കെ തട്ടി നടക്കാന്‍ വയ്യാതായപ്പോള്‍ വീട്ടുക്കാര്‍ പരാതിപ്പെടാനും വഴക്ക് പറയാനും തുടങ്ങി.അപ്പോഴാണ് നയാ ബസാറില്‍ ഇങ്ങനെയൊരു ഷോപ്പ് വില്‍ക്കാനുണ്ടെന്ന വിവരമറിഞ്ഞത്.രണ്ടാമതൊന്നു ആലോചിച്ചില്ല.കട സ്വന്തമാക്കി മീനുകളെയും മൃഗങ്ങളെയും അങ്ങനെ തന്നെ ഇങ്ങോട്ടേക്ക് കുടിയൊഴിപ്പിച്ചു.വീട്ടുക്ക
അലങ്കാര മീനുകളെ വളര്‍ത്തുന്ന രീതിയും മറ്റും പഠിക്കുന്നതിനു വേണ്ടി ചെന്നയിലെ പ്രസസ്ഥമായൊരു ഫാമില്‍ പോയി ഒരാഴ്ചയോളം ക്ലാസ്സില്‍ പങ്കെടുത്തിട്ടുണ്ട് സമീര്‍.ഇതിനെ കുറിച്ചുള്ള ഏതു സംശയത്തിനും ആധികാരികമായി സമീര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും.വ്യത്യസ്തമായൊരു മേഖല തെരഞ്ഞെടുത്ത സമീര്‍ കാണുന്നവരില്‍ വിസ്മയം ഉളവാക്കുന്ന ഈ ലോകത്ത് സംതൃപ്തനാണ്.ഗള്‍ഫ് സ്വപനം കണ്ടു നടക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് സമീര്‍ .മനസ്സ് തുറന്നു വെച്ച് നോക്കിയാല്‍ ചെയ്യാന്‍ പറ്റുന്ന ഒരുപ്പാട് വ്യത്യസ്ത മേഖലകള്‍ ചുറ്റുമുണ്ടെന്ന് സമീര്‍ നമ്മുക്ക് കാണിച്ചു തരുന്നു.എം പി എല്‍ താരം മജീദ് ഡീഗോയുടെ അനുജന്‍ കൂടിയായ സമീര്‍ താന്‍ ഹോബിയായി കൊണ്ട് നടന്ന മേഖല തന്നെ തന്റെ ജീവിത മാര്‍ഗമായി മാറിയതിന്റെ ത്രില്ലിലാണ്
No comments:
Post a Comment
ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....