മഞ്ഞിന്റെ തണുപ്പില്‍ നിന്നും
പുതിയൊരു പുലരി തുടിപ്പ്
ചക്രവാളത്തില്‍ തെളിഞ്ഞു വരികയാണ്.
കാലത്തിന്റെ മണല്‍ തരികളില്‍
പിന്നിട്ട തലമുറകളുടെ
തെളിഞ്ഞ കാല്പാടുകളുണ്ട്.
പുഴയ്ക്കക്കാരെ ഇനിയും
തെളിഞ്ഞ പ്രഭാതങ്ങളുണ്ട്.
നനുത്ത സന്ധ്യകളുണ്ട്.
വിടരാന്‍ വിതുമ്പുന്ന
ജീവിതത്തിന്‍റെ നാമ്പുകളുണ്ട്.
ഇരുള്‍ മൂടിയ ചുറ്റുവട്ടങ്ങള്‍ക്കുമപ്പുറം
വിദൂരതയിലെവിടെയോ ഇനിയും
മരിക്കാത്ത മൌനങ്ങളുണ്ട്.
നൊമ്പരങ്ങളുടെ മഞ്ഞുപ്പാളിക്കുള്ളില്‍
സ്നേഹത്തിന്റെ മണ്‍ച്ചിരാതും ബാക്കിയുണ്ട്.
ഇനി നമ്മുക്ക് പാഴ്ക്കിനാക്കളെ
കത്തിക്കാളുന്ന പകല്‍ ചീളുകളുടെ
കൂമ്പാരത്തിലേക്ക് വലിചെറിയാം.
ഇനി നമ്മുക്ക് സൌഹ്ര്‍ദത്തിന്‍റെ
തൂവല്‍ പുതച്ചുറങ്ങാം.
ചിതറി വീഴുന്ന ദുരന്തങ്ങളുടെ
പേടിപ്പെടുത്തുന്ന സ്മരണകളില്‍
മുഖം പൂഴ്ത്താതെ
വേദനിക്കുന്ന താഴ്വാരങ്ങളില്‍
സാന്ത്വനത്തിന്റെ
പൂവിതളുകള്‍ വിതറാം.
മരവിച്ച മനസ്സിനുള്ളില്‍
ചിരിക്കാനുള്ള ചെറിയൊരു മോഹം
ഒളിച്ചു വെയ്ക്കാം.
നമ്മുക്കാ മണ്‍ചിരാതിനെ
കെടാതെ കാത്തു സൂക്ഷിക്കാം.
ജനികളില്‍ മൃതിയുടെ
കരവാളുയരും വരെ
ഇത്തിരി സ്വപനത്തിന്റെ
മഴവില്‍ കൂടാരത്തില്‍
നമ്മുക്കാ മണ്‍ചിരാതിനെ
കെടാതെ കാത്തു സൂക്ഷിക്കാം.
No comments:
Post a Comment
ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....