2008 ജനുവരി 2
വിരസമായ ദിനരാത്രങ്ങള്‍!
ഒന്നും ചെയ്യാന്നില്ലാതെ പകലുകള്‍ ഉറങ്ങി
തീര്‍ക്കുമ്പോള്‍ ,രാത്രികള്‍
നിദ്രാ വിഹിനമായി തീരുന്നു.
സ്വപ്‌നങ്ങള്‍ പോലും
അന്യമായ രാത്രികള്‍.
പകലുകള്‍ക്ക് ഒരു തരം മരവിപ്പ്.
ജനുവരിയിലെ മഞ്ഞു വീഴ്ചയില്‍
മരവിച്ചു പോയ മനസ്സും,ജീവിതവും!!!!!!!
2008 ജനുവരി 6
ജീവിതം ഒരു പ്രഹേളികയായി
മാറിയിരിക്കുമ്പോള്‍;
ചുറ്റും കൂടിയിരുന്നു സഹതപ്പിക്കുന്നവരുടെ
ഉള്ളില്‍ നിന്നുമുയരുന്ന പുച്ഛം നിറഞ്ഞ
പൊട്ടിച്ചിരിയില്‍ ഞാന്‍
അലിഞ്ഞില്ലാതായി പോകുന്നത് പോലെ .
എന്‍റെ സര്‍വ്വ ശക്തിയുമെടുത്ത് ആ
മുഖമൂടികള്‍ പിച്ചിചീന്തിയപ്പോള്‍
ആ മുഖങ്ങളില്‍ സംതൃപ്തി നിറഞ്ഞ
ഒരു ക്രൌര്യ ഭാവം ഞാന്‍ കണ്ടു.
കുറച്ചു പുതുമയുള്ള കാര്യങ്ങള്‍ എഴുതു..
ReplyDeleteചെറിയ നുറുങ്ങുകള്‍ ..അല്പം നര്‍മം ..കൂടുതല്‍ കാര്യം ..സര്‍ഗ രചനകള്‍ ..അങ്ങനെ പലതും :)
താങ്ക്സ് രമേശ്.....ഒരു പ്രവാസി ആണ്.എഴുതുവാന്‍ സമയം കിട്ടുന്നത് വളരെ വിരളം.ആഗ്രഹം കൊണ്ട് മാത്രം എഴുതുന്നു.താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്ണ്.
ReplyDeleteഎഴുതാന്‍ നല്ല കഴിവുണ്ട് ....ഇനിയും എഴുതൂ ..കിട്ടുന്ന സമയത്ത് എഴുതിയാല്‍ മതി .....
ReplyDeleteപിന്നെ ഞങ്ങളുടെ രമേശേട്ടനെ കേറി രമേശ് എന്ന് വിളിച്ചാല്‍.......
:)
ReplyDelete