Monday, January 17, 2011

ഷംസ്,നീ എവിടെയാണ്?

അന്തി ചക്രവാളത്തില്‍ സൂര്യന്‍
അസ്തമിച്ച് കഴിഞ്ഞാല്‍,
പ്രഭാതത്തില്‍ വീണ്ടും ഉദിച്ചുയരും....
പക്ഷെ,നീ എവിടെയാണ് ഷംസ്?

ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലോ!
ഞങ്ങളുടെ അലസമായ പകലുകള്‍ക്ക്
ഉന്മേഷത്തിന്‍റെ പ്രകാശം ചൊരിയാനായ്
നീ ഇനിയുമെന്തേ ഉയര്‍ന്നു വന്നില്ല?



മുഖം നിറയെ പുഞ്ചിരിയുടെ പ്രകാശവുമായ്
ഞങ്ങള്‍ക്കിടയില്‍ ഓടി നടന്നിരുന്ന നീ,
സര്‍വ്വശക്തന്‍റെ പരീക്ഷണങ്ങളില്‍ അകപ്പെട്ടപ്പോള്‍
തളരാത്ത മനസുമായി,
പുഞ്ചിരിയുടെ പ്രകാശം വിടര്‍ത്തിയ നീ,
നീ എവിടെയാണ് ഷംസ്?

ഏതു കാര്‍മേഘങ്ങളാണ് നിന്നെ മറച്ച് വെച്ചിരിക്കുന്നത്?
ഏതു പാതാളത്തടങ്കലിലാണ് നീ അകപ്പെട്ട് പോയിരിക്കുന്നത്?

ഞങ്ങള്‍,
ഒരു നാടും,ജനതയും,
ഓരോ മണല്‍ തരിയും,ഓരോ മനസും
മുകളിലേക്കുയര്‍ത്തിയ കൈകളോടും,
നിറക്കണ്ണുകളോടും കൂടി
മനസ്സ് നിറയെ പ്രാര്‍ത്ഥനയുമായി കാത്തിരിക്കുന്നു;
ഞങ്ങള്‍ക്ക്‌ വീണ്ടുമൊരു
പുഞ്ചിരിയുടെ പ്രഭാതം സമ്മാനിക്കാനായി
ഞങ്ങളുടെ ഷംസ് വീണ്ടും ഉദിച്ചുയരാതിരികില്ല
എന്ന പ്രതീക്ഷയോടെ......


(ഷംസു,  അടുത്ത ബന്ധു എന്നതിനപ്പുറം ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു എനിക്ക്.ഒരു സുപ്രഭാതത്തില്‍ ആരോടും ഒന്നും പറയാതെ മുംബായിലെ തെരുവിലെവിടെയോ ഞങ്ങളില്‍ തീരാ വേദന മാത്രം ബാക്കിയാക്കി   അവന്‍ അപ്രത്യക്ഷനായി.എവിടെയാണെന്ന് അറിയില്ലെങ്കിലും ഷംസുവിന് വേണ്ടിയുള്ള കാത്തിരിപ്പ്‌ ഇനിയും ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.)

10 comments:

  1. ശംസ് വരാതിരിക്കില്ല..പ്രാര്‍ഥനയോടെ കാത്തിരിക്കാം..
    സൂര്യന്‍ എന്നര്‍ത്ഥമുള്ള ശംസ്!
    ദുരൂഹതയാകുന്ന കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റി
    ഒരുനാള്‍ പുറത്തു വരിക തന്നെ ചെയ്യും..
    ഈ ദു:ഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  2. ശംസ് മടങ്ങിവരും ..വരാതിരിക്കില്ല ,,ആശ കൈവിടാതെ അന്വേഷിക്കു ....ഒരുനാള്‍ അവന്‍ വരും .

    ReplyDelete
  3. ആ 'സൂര്യനെ' വരാനിരിക്കുന്ന ഏതെങ്കിലും പ്രഭാതത്തില്‍ നിങ്ങളിലേക്ക് തിരിചെത്തിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  4. എന്‍റെ ഷംസുവിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി.നമ്മുടെ എല്ലാം പ്രാര്‍ത്ഥനയും ആഗ്രഹവും പോലെ ഒരിക്കല്‍ ഷംസു തിരിച്ചു വന്നിരുന്നുവെങ്കില്‍.......യാ അല്ലാഹ്!

    ReplyDelete
  5. thirike ethum! daivam sahayikkatte!
    nice post!

    ReplyDelete
  6. ഒരുഷസ്സില്‍ നമുക്കവനെ കാണാം.

    ReplyDelete
  7. ഷംസു വരും,തന്റെ പിഞ്ചോമനകൾക്ക് പുതുപുത്തനുടുപ്പുകളും,കളിപ്പാട്ടങ്ങളുമായി ഒരു സുപ്രഭാതത്തിൽ കയറിവരും.ആ പ്രതീക്ഷകളുമായി പ്രാർത്ഥിക്കാം.

    ReplyDelete
  8. പ്രതീക്ഷ തന്നെയാണ് ജീവിതം. അസ്തമിക്കാത്ത പ്രതീക്ഷ. ആശ വിടാതിരിക്കുക

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....