ഭൗതിക ജീവിതത്തിന്റെ മയാലോകത്ത് അലസമായി മയങ്ങിക്കിടക്കുന്ന മുസ്ലീം സമുദായമേ ,ഈ ഭൗതിക ജീവിതത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമയങ്ങി ജീവിക്കുമ്പോള്‍, സ്വന്തം കാര്യങ്ങളിലും സ്വകാര്യജീവിത പ്രശ്നങ്ങളിലും ഒതുങ്ങിക്കൂടി കഴിയുമ്പോഴും സഹോദരന്മാരെ ,നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ അള്ളാഹു നമ്മുക്ക് തന്ന ഈ ജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളെ കുറിച്ച്?.അഴിക്കുന്തോറും വീണ്ടും വീണ്ടും മുറുകുന്ന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയില്‍,അമ്പതോ അറുപ്പതോ വര്‍ഷക്കാലത്തെ ജീവിതക്കാലയലവിനുള്ളില്‍ നമ്മള് എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്?.നമ്മള് പോലുമറിയാതെ എന്തിനു വേണ്ടിയാണ് ഈ ഭൂമിയില്‍ നാം പിറന്നു വീണത്?.ഈ പെടാപ്പാടൊക്കെ പെട്ട് എന്തിനു വേണ്ടിയാണ് നാം ഇവിടെ ഒരായിസ്സുക്കാലം കഴിച്ചു കൂട്ടുന്നത്?.കുറേക്കാലത്തേക്ക് സുഖിച്ചു കഴിയാന്‍ നമ്മുക്ക് ആരാണ് നമ്മുക്കീ ജന്മം ദാനമായി നല്‍കിയത്.നമ്മെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാശക്തിയും നമ്മളും തമ്മിലെന്താണ് ബന്ധം?.
Friday, October 14, 2011
Thursday, September 08, 2011
ലഹരിലമരുന്ന നക്ഷത്രങ്ങള്‍.
Posted by
എന്റെ എഴുത്തുമുറി
ജീവിതം സമ്മാനിക്കുന്ന ദുഃഖവും രേഗവും,ദുരിതവും,ജീവിതമെന്ന ഒരു ചെറുയാത്രയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണെന്നും യാത്രയെന്ന പ്രതീകത്തെ ലോകവബോധത്തോടെ വേദനയിലും നഷ്ട സ്മൃതികളിലും ആഘോഷമാക്കി മാറ്റാനുള്ള ഒരു മനസ്സ് രൂപപ്പെടുത്തുന്നതിന് പകരം ഒഴിഞ്ഞ ബെഞ്ചിലെ ഏകാന്തതയിലും ആളൊഴിഞ്ഞ ഇടവഴികളിലും ലഹരിയുടെ പടുകുഴികളില്‍ വിലയം പ്രാപിക്കുന്നവര്‍ അടിമത്വം മൂലഭാവമായി കഴുത്തിലണിഞ്ഞു നടക്കുകയാണ്.
Wednesday, May 18, 2011
വി എസ്സ് : അവസരവാദിയായ ആദര്‍ശവാദി.
Posted by
എന്റെ എഴുത്തുമുറി
ഇപ്പോള്‍ എല്ലാവരും കല്പ്പിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നത്ര മഹത്വമൊന്നും വി എസ്സ് അച്യുതാനന്ദന് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.തുടക്കം മുതലേ വി എസ്സിന്റെ കളികളെല്ലാം മുഖ്യമന്ത്രി പദത്തിലെത്താനും അതിനു ശേഷം അത് നിലനിര്‍ത്താനും വേണ്ടിയുള്ളതായിരുന്നു.ഒരു കറകളഞ്ഞ ആദര്‍ശവാദിക്ക് സ്ഥാനമാനങ്ങള്‍ ഒരിക്കലും ബലഹീനതയായി മാറാന്‍ പാടുള്ളതല്ല.എന്ന് വെച്ച് ഒരു ആദര്‍ശവാദി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കൂടാ എന്നല്ല.പക്ഷെ,ആശിച്ചും മോഹിച്ചും കിട്ടിയ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി ആദര്‍ശ ധീരനായ വി എസ്സ് പല വിട്ടു വീഴ്ചയ്ക്കും തയ്യാറായി എന്നതാണ് വാസ്തവം.
Monday, April 25, 2011
ഒരു പ്രണയ കാവ്യം.
Posted by
എന്റെ എഴുത്തുമുറി

നീ എന്റെ ആരാണ് പെണ്ണേ.....?.
Saturday, April 09, 2011
വേണം നമുക്കും ഒരു മാറ്റം.
Posted by
എന്റെ എഴുത്തുമുറി
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് കണക്കുകളെ ഉദ്ദരിച്ച് വിവരമുള്ളവര്‍ പറയുന്നു.മറ്റു രാജ്യക്കാരോട് സ്വന്തം നാടിന്റെ വികസനത്തെ കുറിച്ച് പറയ്മ്പോള്‍ നമ്മള് നൂറു നാവുകള്‍ കൊണ്ട് വാചാലമാവുന്നു.അവര്‍ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിനെ വിശ്മയത്തോടെയും അസൂയയോടെയും നോക്കി കാണുമ്പോള്‍ നമ്മുടെ അന്തരംഗം അഭിമാന പൂരിതമാകുന്നു.പക്ഷെ,യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കകത്ത് എന്താണ് നടക്കുന്നത്?.ലോക വന്‍ ശക്തിയായി മാറി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് നടക്കേണ്ട കാര്യങ്ങളാണോ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ നടമാടി കൊണ്ടിരിക്കുന്നത്?.
Thursday, March 03, 2011
ഒരു കൊച്ചു ഒളിച്ചോട്ടം.
Posted by
എന്റെ എഴുത്തുമുറി
പ്രാര്‍ത്ഥന:പടച്ചോനെ എഴുതി തീരുമ്പോഴേക്കും ഇതൊരു നീണ്ടകഥയാകാതെയിരിക്കണേ .അല്ലെങ്കില്‍ ലക്ഷോപല .......,പത്തമ്പത് പേര് വരുന്ന എന്റെ വായനക്കാര്‍ എന്റെ കഥ മിനിക്കഥയാക്കി ചുരുക്കി കളയുമോ എന്ന് ഞാന്‍ ഭയക്കുന്നു!.
അപ്പോ തുടങ്ങാം അല്ലെ.....
ഏറെ പ്രശസ്തമായിരുന്നു സ്കൂളില്‍ പോവാനുള്ള എന്റെ മടി.സ്കൂളില്‍ പോവാതിരിക്കാന്‍ വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങളും എന്തോ വാശിയെന്ന വണ്ണം എന്നെ സ്കൂളില്‍ പറഞ്ഞയക്കാന്‍ വേണ്ടി ബന്ധുക്കളും, സ്കൂളില്‍ നേരാംവണ്ണം ക്ലാസ്സില്‍ ഹാജരാവാത്തത് കൊണ്ട് സ്കൂള്‍ അധികൃതരും എന്നോട് കാട്ടിക്കൂട്ടിയ പരാക്രമണങ്ങളുടെയും കദന കഥകള്‍ കേട്ടാല്‍ ഏതു കഠിന ഹൃദയവും ഒരു നിമിഷം നിലച്ചു പോവുകയും കണ്ണുകള്‍ നിറഞ്ഞു പോവുകയും ചെയ്യും.
അപ്പോ തുടങ്ങാം അല്ലെ.....
ഏറെ പ്രശസ്തമായിരുന്നു സ്കൂളില്‍ പോവാനുള്ള എന്റെ മടി.സ്കൂളില്‍ പോവാതിരിക്കാന്‍ വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങളും എന്തോ വാശിയെന്ന വണ്ണം എന്നെ സ്കൂളില്‍ പറഞ്ഞയക്കാന്‍ വേണ്ടി ബന്ധുക്കളും, സ്കൂളില്‍ നേരാംവണ്ണം ക്ലാസ്സില്‍ ഹാജരാവാത്തത് കൊണ്ട് സ്കൂള്‍ അധികൃതരും എന്നോട് കാട്ടിക്കൂട്ടിയ പരാക്രമണങ്ങളുടെയും കദന കഥകള്‍ കേട്ടാല്‍ ഏതു കഠിന ഹൃദയവും ഒരു നിമിഷം നിലച്ചു പോവുകയും കണ്ണുകള്‍ നിറഞ്ഞു പോവുകയും ചെയ്യും.
Monday, February 07, 2011
അബ്ബന്റെ അബദ്ധങ്ങള്‍......
Posted by
എന്റെ എഴുത്തുമുറി
എഴുപ്പതുകളിലെ മേല്‍പ്പറമ്പ് .സുന്ദരമായൊരു കൊച്ചു ഗ്രാമം.വികസനം എത്തി നോക്കിയിട്ടില്ലാത്ത മേല്‍പ്പറമ്പില്‍ ഒരു കൊച്ചു പള്ളിയും പള്ളിയോടു അനുബന്ധിച്ച് രണ്ടു നില കൊണ്ഗ്രീറ്റ് കെട്ടിടവും പിന്നെയൊരു മദ്രസാ കെട്ടിടവും പള്ളിക്ക് നേരെ മുമ്പിലായി ഒരു എല്‍ പി സ്കൂളുമുണ്ട്.സ്കൂളിനും പള്ളിക്കും ഇടയിലൂടെ ടാറിട്ട റോഡ് പോകുന്നു.പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ബി എച്ച് അദ്ദച്ച ,ബേര്‍ക്ക് ഉമ്പൂച്ച മുതലായവര്‍ കച്ചവടം നടത്തുന്നു.ബി എച്ച് അദ്ദച്ചാന്റെ കടയില്‍ കിട്ടാത്ത മിട്ടായി ഉണ്ടാവില്ല.ഓരോ മിട്ടായിക്കും അദ്ദച്ചാന്റെ വക ഇരട്ട പേര് ഉണ്ടാവും.കടിച്ചാല്‍ പൊട്ടാത്ത മിട്ടായി,ചിരിക്കുന്ന മിട്ടായി,പത്തു പൈസക്ക് പത്തു മിട്ടായി ഇങ്ങനെ പോന്നു ആ പേരുകള്‍....കുറച്ചപ്പുറമായിട്ടു ചിതലരിക്കുന്ന നോട്ടു പുസ്തകങ്ങളുമായി കെട്ടിയാരന്റെ സ്റ്റേഷണറി കട കാണാം.അതിനടുത്ത് മറ്റൊരു കെട്ടിടത്തില്‍ ഫാക്ടം പോസ് വളം ഡിപ്പോ.
Monday, January 17, 2011
ഷംസ്,നീ എവിടെയാണ്?
Posted by
എന്റെ എഴുത്തുമുറി
അന്തി ചക്രവാളത്തില്‍ സൂര്യന്
അസ്തമിച്ച് കഴിഞ്ഞാല്‍,
പ്രഭാതത്തില്‍ വീണ്ടും ഉദിച്ചുയരും....
പക്ഷെ,നീ എവിടെയാണ് ഷംസ്?
ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലോ!
ഞങ്ങളുടെ അലസമായ പകലുകള്‍ക്ക്
ഉന്മേഷത്തിന്റെ പ്രകാശം ചൊരിയാനായ്
നീ ഇനിയുമെന്തേ ഉയര്‍ന്നു വന്നില്ല?
അസ്തമിച്ച് കഴിഞ്ഞാല്‍,
പ്രഭാതത്തില്‍ വീണ്ടും ഉദിച്ചുയരും....
പക്ഷെ,നീ എവിടെയാണ് ഷംസ്?
ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലോ!
ഞങ്ങളുടെ അലസമായ പകലുകള്‍ക്ക്
ഉന്മേഷത്തിന്റെ പ്രകാശം ചൊരിയാനായ്
നീ ഇനിയുമെന്തേ ഉയര്‍ന്നു വന്നില്ല?
Thursday, January 06, 2011
ക്രിക്കറ്റ് കളിക്കിടയിലെ കുടില്‍ വ്യവസായം.
Posted by
എന്റെ എഴുത്തുമുറി
വര്‍ഷങ്ങള്‍ക്ക് മുമ്പ് ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ് തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.
Subscribe to:
Posts (Atom)