Friday, September 17, 2010

മഞ്ഞുതുള്ളി

      മഴയുടെ നാളുകള്‍ കഴിഞ്ഞ് തെളിഞ്ഞ കാലാവസ്ഥ വരുന്നു.മഴ കഴുകിയെടുത്ത വന്മരകൊമ്പുകളില്‍ കിളികള്‍ സംഘഗാനമാലപ്പിക്കുന്നു.ഫല വൃക്ഷങ്ങള്‍ പുഷ്പ്പിക്കുകയും ചെടികളില്‍ മൊട്ടുകള്‍ കിളിര്‍ക്കുകയും ചെയ്യുന്നു.വിട പറയാന്‍ വിതുമ്പുന്ന ഡിസംബറിലെ മഞ്ഞുതുള്ളികള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് കുളിര്‍മയെകുന്നു.
ഇത് മഞ്ഞുക്കാലം ........!
     എന്റെ ജീവിതത്തിലേക്ക് ഒരു മഞ്ഞുതുള്ളിയായി കടന്നു വന്ന സുഹറ !.
     യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളലേറ്റ്‌ ഉരുകി പോകാതെ,
     പ്രതിസന്ധികളില്‍ സാന്ത്വനവുമായി വരുന്ന മഞ്ഞുതുള്ളി!
     അങ്ങനെ എന്റെ വൈവാഹിക ജീവിതം ധന്യമാക്കി തീര്‍ത്ത മഞ്ഞുതുള്ളി!.
     മാറി മാറി വരുന്ന കാലാവസ്ഥയുടെ ഉലച്ചലില്പെട്ട് ബാഷ്പീകരിക്കപെട്ട് പോകാതിരിക്കാനായി
     ഞാന്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു വെയ്ക്കാനായി കൊതിക്കുന്ന മഞ്ഞുതുള്ളി......

(പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,  ഡിസംബറിലെ മഞ്ഞു പെയ്തിറങ്ങിയ ഒരു പ്രഭാതത്തില്‍  എഴുതിയത്.)

5 comments:

  1. യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളലേറ്റ്‌ ഉരുകി പോകാതെ,
    പ്രതിസന്ധികളില്‍ സാന്ത്വനവുമായി വരുന്ന മഞ്ഞുതുള്ളി!...

    thudakkam thanne gambeeramaakki...പണ്ട് സ്കൂള്‍ പഠിച്ചിരുന്ന(പടിചിരുന്നോ..ആവോ?) കാലത്തെ ഒക്കെ ഉണ്ടാവുമല്ലോ അതൊക്കെ പ്രസിധീകരികും എന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  2. ബ്ലോഗിലെ മഞ്ഞുതുള്ളിയാണ് ഞാന്‍...ഈ മഞ്ഞുതുള്ളിയെ ഇഷ്ടപ്പെട്ടു....

    ReplyDelete
  3. "തപിച്ചു നീരാവിയായ് വിണ്ണീലേക്കുയരേണ്ടാ
    തറായിലൊരുതരി മണ്ണീന്നു നനവേകാം".
    ഒരു മഞ്ഞു തുള്ളിയുടേ ആത്മഗതമായി ഒ.എന്‍.വി എഴുതീട്ടുണ്ട്.
    നല്ലത് നേരുന്നു.

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....