Friday, October 14, 2011

സ്വര്‍ഗത്തിലേക്കു ചെറിയൊരു ചുവടുവെയ്പ്പ്.

ഭൗതിക ജീവിതത്തിന്‍റെ മയാലോകത്ത്‌ അലസമായി മയങ്ങിക്കിടക്കുന്ന മുസ്ലീം സമുദായമേ  ,ഈ ഭൗതിക ജീവിതത്തിന്‍റെ സുഖസൗകര്യങ്ങളില്‍ മതിമയങ്ങി ജീവിക്കുമ്പോള്‍, സ്വന്തം കാര്യങ്ങളിലും സ്വകാര്യജീവിത പ്രശ്നങ്ങളിലും ഒതുങ്ങിക്കൂടി കഴിയുമ്പോഴും സഹോദരന്മാരെ ,നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ അള്ളാഹു   നമ്മുക്ക് തന്ന ഈ ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങളെ കുറിച്ച്?.അഴിക്കുന്തോറും വീണ്ടും  വീണ്ടും മുറുകുന്ന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയില്‍,അമ്പതോ അറുപ്പതോ വര്‍ഷക്കാലത്തെ ജീവിതക്കാലയലവിനുള്ളില്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്‌?.നമ്മള്‍ പോലുമറിയാതെ എന്തിനു വേണ്ടിയാണ് ഈ ഭൂമിയില്‍ നാം  പിറന്നു വീണത്‌?.ഈ പെടാപ്പാടൊക്കെ പെട്ട് എന്തിനു വേണ്ടിയാണ് നാം ഇവിടെ  ഒരായിസ്സുക്കാലം കഴിച്ചു കൂട്ടുന്നത്‌?.കുറേക്കാലത്തേക്ക് സുഖിച്ചു കഴിയാന്‍ നമ്മുക്ക് ആരാണ് നമ്മുക്കീ ജന്മം ദാനമായി നല്‍കിയത്.നമ്മെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാശക്തിയും  നമ്മളും തമ്മിലെന്താണ് ബന്ധം?.