Friday, October 14, 2011

സ്വര്‍ഗത്തിലേക്കു ചെറിയൊരു ചുവടുവെയ്പ്പ്.

ഭൗതിക ജീവിതത്തിന്‍റെ മയാലോകത്ത്‌ അലസമായി മയങ്ങിക്കിടക്കുന്ന മുസ്ലീം സമുദായമേ  ,ഈ ഭൗതിക ജീവിതത്തിന്‍റെ സുഖസൗകര്യങ്ങളില്‍ മതിമയങ്ങി ജീവിക്കുമ്പോള്‍, സ്വന്തം കാര്യങ്ങളിലും സ്വകാര്യജീവിത പ്രശ്നങ്ങളിലും ഒതുങ്ങിക്കൂടി കഴിയുമ്പോഴും സഹോദരന്മാരെ ,നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ അള്ളാഹു   നമ്മുക്ക് തന്ന ഈ ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങളെ കുറിച്ച്?.അഴിക്കുന്തോറും വീണ്ടും  വീണ്ടും മുറുകുന്ന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയില്‍,അമ്പതോ അറുപ്പതോ വര്‍ഷക്കാലത്തെ ജീവിതക്കാലയലവിനുള്ളില്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്‌?.നമ്മള്‍ പോലുമറിയാതെ എന്തിനു വേണ്ടിയാണ് ഈ ഭൂമിയില്‍ നാം  പിറന്നു വീണത്‌?.ഈ പെടാപ്പാടൊക്കെ പെട്ട് എന്തിനു വേണ്ടിയാണ് നാം ഇവിടെ  ഒരായിസ്സുക്കാലം കഴിച്ചു കൂട്ടുന്നത്‌?.കുറേക്കാലത്തേക്ക് സുഖിച്ചു കഴിയാന്‍ നമ്മുക്ക് ആരാണ് നമ്മുക്കീ ജന്മം ദാനമായി നല്‍കിയത്.നമ്മെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാശക്തിയും  നമ്മളും തമ്മിലെന്താണ് ബന്ധം?.
ഒരു വിഭാഗത്തിന് കഷ്ടപ്പാടും ദാരിദ്ര്യവും മാത്രം നല്‍കിയപ്പോള്‍ സമ്പത്തും പ്രശസ്തിയും ലഭിച്ചവര്‍ക്ക്‌ ആ മഹാ ശക്തിയുമായി എന്ത് അടുത്ത  ബന്ധമാണ് ഉള്ളത്?മനുഷ്യരെല്ലാം ഒരേ രീതിയില്‍ ജന്മെടുക്കുമ്പോള്‍ അവര്‍ക്കിടയില്‍ തരംതിരിവുകള്‍ എന്തുകൊണ്ട് സംഭവിക്കുന്നു?.എന്തോ കുഴപ്പമില്ലെ?.ഉണ്ട്,തീര്‍ച്ചയായും എവിടെയോ എന്തോ കുഴപ്പമുണ്ട്.നമ്മെ ഭയപ്പെടുത്തുന്നതും,നമ്മള്‍ ഒരുത്തരും സൂക്ഷമമായി ആലോചിക്കെണ്ടതുമായ ഒരുപ്പാട് കുഴപ്പങ്ങള്‍ ഈ പ്രവഞ്ചച്ചത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്.


സര്‍വ്വശക്തന്‍റെ മുമ്പില്‍ തന്‍റെ സൃഷ്ടികളെല്ലാം സമന്മാരാണ്.എന്നിട്ടും ദാരിദ്ര്യം ഒരു വിഭാഗത്തിനും സമ്പത്ത് മറ്റൊരു വിഭാഗതിനുമായി എന്ത് കൊണ്ട് വീതിക്കപ്പെട്ടു?.രണ്ടും ആരുടേയും അവകാശമല്ല.അവ രണ്ടും ദൈവത്തിന്‍റെ പരീക്ഷണ വസ്തുക്കളാണ്.നാം പോലുമറിയാതെ നമ്മളെ ഈ ഭൂമിയിലേക്ക് പറഞ്ഞയച്ചത് ഈ പരീക്ഷണത്തിന്‌ വിധേയമാകാന്‍ വേണ്ടിയാണ്.ദാരിദ്ര്യത്തിലും ക്ഷമ കൈവിടാതെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും .സത്യസന്ധതയും സംശുദ്ധമായ ജീവിതവും  ഒരാള്‍ പാലിക്കുന്നുണ്ടോ എന്ന പരീക്ഷണം.സമ്പത്തെല്ലാം തന്‍റെ മാത്രം സ്വന്തമാണെന്ന് അഹങ്കരിക്കാതെ തന്‍റെ സമ്പാദ്യത്തില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്ക്‌ വീതിച്ചു നല്‍കുന്നുണ്ടോ,സമ്പന്നതയുടെ പിന്‍ബലത്തില്‍ ജീവിതം ഒരാഘോഷമാക്കി മാറ്റി മത വിശ്വാസത്തില്‍ നിന്നും വ്യതിച്ചലിക്കുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള ഒരു വലിയ പരീക്ഷണം.


ഈ പരീക്ഷണത്തില്‍ നമ്മള്‍ പരാജയപ്പെടാന്‍ പാടില്ല.കാരണം,ഒരായുസ്സുക്കാലമെടുത്തു എഴുതി തീര്‍ക്കുന്ന ഈ പരീക്ഷയില്‍ നമ്മള്‍ പരാജയപ്പെട്ടുപോയാല്‍ വീണ്ടുമൊരു പരീക്ഷയെഴുതാന്‍  അവസരം നമ്മുക്കില്ല എന്നത് തന്നെ.
ചിന്തിക്കുക!
നമ്മള്‍ എന്തിനു വേണ്ടി ഈ ഭൂമിയിലേക്ക് അയക്കപ്പെട്ടു?.ഭൂമിയിലെ അമ്പതോ അറുപതോ വര്‍ഷത്തെ ജീവിതത്തിനു ശേഷം നമ്മള്‍ എങ്ങോട്ട് പോകും?.ഭൂമിയില്‍ വെച്ച് നമ്മള്‍ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത പട്ടിണി പാവങ്ങള്‍ പരലോകത്ത് അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ ആനന്ദത്തില്‍ ആറാടുന്നത് കാണുമ്പോള്‍,ഭൂമിയിലെ നശ്വരമായ ജീവിതക്കാലയളവിനുള്ളില്‍ നമ്മള്‍ അനുഭവിച്ച സുഖസൌകര്യങ്ങള്‍ എത്രമാത്രം നിസ്സാരമായിരുന്നുവെന്നു  നമ്മള്‍ ഓര്‍ത്തു പോകും.


ഈ ഭൂമിയിലെ ഏതാനും ജീവിത സുഖത്തിനു വേണ്ടി നമ്മള്‍ കാണിച്ചു കൂട്ടുന്ന പങ്കപാടുകള്‍ നമ്മുടെ ആയുസ്സ്‌ കൂട്ടിത്തരുമോ?.കുമിഞ്ഞു കൂടുന്ന സമ്പത്തില്‍ അള്ളിപിടിച്ചിരുന്ന് പിശുക്ക് കാണിച്ചാല്‍ മരണാനന്തര ജീവിതത്തില്‍ നമ്മുക്ക് മുതല്‍ക്കൂട്ടാകുമോ?.


സമ്പത്തും സുഖസൌകര്യങ്ങളും തേടിയോടുന്നതിനിടയില്‍ ഇത്തിരി സമയം സമയവും സമ്പത്തും നമ്മുക്ക് മനുഷ്യനന്മയ്ക്കായി ഉപയോഗിച്ച് കൂടെ?.ആലോചിച്ച് നോക്കിയിട്ട് നിങ്ങളുടെ ഉത്തരം "അതെ ,എനിക്ക് കഴിയും" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍,അതാ ആ കാണുന്ന പുതിയൊരു ജാലകം നമ്മള്‍ക്ക് മുന്നില്‍ തുറക്കപെടുകയാണ്.ഈ ജാലകം തുറക്കുമ്പോള്‍ നമ്മള്‍ കാണുന്നത് കണ്ണിന് കുളിര്‍മ്മയെകുന്ന മയാക്കാഴ്ചകളോ,കാതിനു ഇമ്പം നല്‍കുന്ന കുയില്‍നാദമോ അല്ല.മറിച്ച് ,രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍!,സാഹചര്യങ്ങള്‍ കൊണ്ട് വഴിതെറ്റി പോയ   ചെറുപ്പക്കാര്‍!,മൂന്നു നേരവും വയറുനിറച്ച് ഉണ്ണുവാനും മാന്യമായി ഉടുത്തൊരുങ്ങി നടക്കുവാനുമുള്ള ആഗ്രഹത്താല്‍ ജീവിതത്തിന്‍റെ ഇരുട്ടറകളിലേക്ക് എടുത്തെറിയപ്പെട്ട   യുവതികള്‍!,കല്യാണപ്രായം കഴിഞ്ഞു പോയിട്ടും ദാരിദ്ര്യം മൂലം തന്‍റെ മാനസീകവും ശാരീരികവുമായ ആഗ്രഹങ്ങളെല്ലാം ഒരഗ്നിപര്‍വ്വതമെന്നപ്പോള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന  പെണ്‍കൊടികള്‍!.ശരിയായ വിദ്യാഭ്യാസം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടന്ന് ഒടുവില്‍ സമൂഹത്തിലെ അഴക്കുചാലുകളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും എത്തിപ്പെടുന്ന  യുവാക്കള്‍!,പട്ടിണികോലങ്ങളായി മാറിയിരിക്കുന്ന കുഞ്ഞുങ്ങള്‍ !!!!.


ഈ ജാലകത്തിലൂടെ നമ്മള്‍ ഇറങ്ങിപ്പോവേണ്ടത് ഇവര്‍ക്കിടയിലെക്കാണ്.ഒരൊറ്റ ദിവസ്സം കൊണ്ട് ഈ തെരുവിനെ ശുദ്ധീകരിച്ചെടുത്തു കളയാമെന്ന വ്യാമോഹമില്ല.പൂര്‍ണ്ണമായ ശുദ്ധികലശം അസാധ്യമാണ് എന്നുമറിയാം.എന്നാലും ചെറിയൊരു ചുവടുവെയ്പ്പ്.ദാനധര്‍മ്മം നമ്മള്‍ ഓരോരുത്തരുടെയും സ്വര്‍ഗത്തിലേക്കുള്ള ചെറിയൊരു ചുവട് വെയ്പ്പും കൂടിയാണ്.ഈ ജാലകത്തിലൂടെ നമ്മള്‍ ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പിന്നില്‍ ആരൊക്കെയുണ്ട് എന്നത് പ്രസകതമല്ല.
നന്മയിലേക്കുള്ള ദുര്‍ഗടമായ പാഥേയം,
സമാധാനത്തിലേക്കുള്ള പ്രയാണം,
ജീവിതത്തിലെ അഴക്കുകളും വഴക്കുകളും അകറ്റി എല്ലാവര്‍ക്കും ശാന്തി തേടിയുള്ള യാത്ര,
സ്വര്‍ഗത്തിലേക്കുള്ള നമ്മള്‍ ഒരുത്തരുടയും ചെറിയൊരു ചുവട് വെയ്പ്പ്.