Showing posts with label ഓര്‍മ്മകുറിപ്പ്. Show all posts
Showing posts with label ഓര്‍മ്മകുറിപ്പ്. Show all posts

Thursday, January 06, 2011

ക്രിക്കറ്റ്‌ കളിക്കിടയിലെ കുടില്‍ വ്യവസായം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ്‌ തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.

Tuesday, September 21, 2010

മഴയില്‍ കുതിര്‍ന്ന ബാല്യക്കാലം......


ബാ ല്യക്കാലം.....!!!
         എന്‍റെ ബാല്യക്കാലത്തെ കുറിച്ച് പറയുമ്പോള്‍ മഴയെ കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?.ഇവ രണ്ടും,ബാല്യക്കലവും മഴയും എന്‍റെ ജീവിതത്തെ ഒരുപ്പാട്  സ്വാധീനിച്ചിരുന്നു.
മഴ .....!                                                                                                     
       മഴയെ കുറിച്ച് എത്രയെഴുതിയാലും എനിക്ക് മതി വരില്ല.മഴയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപ്പാട് തെളിമയാര്‍ന്ന ചിത്രങ്ങള്‍ മനസിലേക്ക് പെയ്തിറങ്ങുകയാണ്.കര്‍ക്കിടകത്തിലെ പേമാരി പോലെ....