Tuesday, October 26, 2010

ഒപ്പന

അറബി കടലിന്‍റെ മണല്‍ തരികളിലിരുന്നു ഇന്നലെ ഞാന്‍ സായാഹ്നം കാണുകയായിരുന്നു.
ദിവാ സ്വപ്നങ്ങളുടെ പള്ളിതേരില്‍ യാത്ര!.
ആവേശമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിതിരയില്ലെന്ന പോലെ എന്റെയുള്ളില്‍ മിന്നി മറഞ്ഞു!.
"സുഹുറെ,
മണവാട്ടി പെണ്ണെ
നിന്റെ മാരന്‍ വരുന്നുണ്ട്,
മണിവാളന്‍ യാസര്‍ വരുന്നുണ്ട്."
മൈലാഞ്ചി കൈകള്‍ കൊട്ടികളിക്കുന്ന ഒപ്പന.
നടുവില്‍ പുള്ളിപ്പട്ടുടുത്ത,അറബിക്കഥയിലെ ഹൂറിയെ പോലെ സുഹുറൂക്കുട്ടി !!!
നാണത്താല്‍ മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു നീ.
മണവാളന്റെ വേഷത്തില്‍ അവിടെയ്ക്ക് ഞാന്‍ കടന്നു വന്നപ്പോള്‍ നിന്നെ തനിച്ചാക്കി ഒപ്പന പെണ്കൊടിക്കള്‍ ഓടി മറഞ്ഞു.