Tuesday, October 26, 2010

ഒപ്പന

അറബി കടലിന്‍റെ മണല്‍ തരികളിലിരുന്നു ഇന്നലെ ഞാന്‍ സായാഹ്നം കാണുകയായിരുന്നു.
ദിവാ സ്വപ്നങ്ങളുടെ പള്ളിതേരില്‍ യാത്ര!.
ആവേശമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിതിരയില്ലെന്ന പോലെ എന്റെയുള്ളില്‍ മിന്നി മറഞ്ഞു!.
"സുഹുറെ,
മണവാട്ടി പെണ്ണെ
നിന്റെ മാരന്‍ വരുന്നുണ്ട്,
മണിവാളന്‍ യാസര്‍ വരുന്നുണ്ട്."
മൈലാഞ്ചി കൈകള്‍ കൊട്ടികളിക്കുന്ന ഒപ്പന.
നടുവില്‍ പുള്ളിപ്പട്ടുടുത്ത,അറബിക്കഥയിലെ ഹൂറിയെ പോലെ സുഹുറൂക്കുട്ടി !!!
നാണത്താല്‍ മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു നീ.
മണവാളന്റെ വേഷത്തില്‍ അവിടെയ്ക്ക് ഞാന്‍ കടന്നു വന്നപ്പോള്‍ നിന്നെ തനിച്ചാക്കി ഒപ്പന പെണ്കൊടിക്കള്‍ ഓടി മറഞ്ഞു.

Friday, October 08, 2010

ഒരു ലണ്ടന്‍ ഡയറി.

അന്നൊരു ഞായറാഴ്ച ആയിരുന്നു.ശനിയാഴ്ചയുടെ പിറ്റേ ദിവസ്സം.ജെറ്റിന്റെ ബോയിംഗ് വിമാനം ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രോ വിമാന താവളത്തിന്റെ റണ്‍വേയില്‍ കിഴ്ക്കേലെ കണ്ടന്‍ പൂച്ചയെ പോലെ നാലുക്കാലില്‍ നിലത്ത് ചാടി കുറെ നേരം ഓടി നിന്നു .അപ്പോള്‍ സമയം പുലര്‍ച്ചെ 6 മണി.പൂവന്‍ കോഴികളുടെ കൂക്കലോ,കിളികളുടെ കലപില ശബ്ദമോ അവിടെ ഇല്ല.ശനിയാഴ്ച്ചയുടെ ഹാങ്ങ്‌ ഓവറില്‍ നിന്ന് ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ആകെ ഒരു നിശബ്ദത.നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാക്സി ചീറി പായുമ്പോള്‍ ഉള്ളില്‍ പേടിയില്ലെങ്കിലും ചെറിയോരു ഭയം  തോന്നാതിരുന്നില്ല.കമ്പ്യൂട്ടറും ബ്ലു ചിപ്പും കൊണ്ട് അമ്മാനമാടുന്ന മോഹന്‍ തോമസിന്‍റെ  ദല്‍ഹിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.ഭയം മാറ്റാന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.കാറോടിക്കുന്ന ഡ്രൈവര്‍ സായിപ്പ് നിങ്ങള്‍ , ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എന്താണ് പ്രശ്നമെന്ന് എന്നോട് ചോദിക്കുന്നു.ഒരു വിധത്തില്‍ സായിപ്പിന്‍റെ കത്തിയില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഹോട്ടല്‍ റൂമിലെത്തി.
                  ആദ്യ ദിവസങ്ങളില്‍ ഫുള്‍ ഇഗ്ലിഷ്  ബ്രേക്ക്‌ ഫാസ്റ്റ് ഹോട്ടലില്‍ നിന്നായിരുന്നു.ഒരു പ്ലേറ്റില്‍ കുറെ വിഭവങ്ങള്‍ ..........ചിലതിനു ഭയങ്കര പുളി മാത്രം,ചിലതിനു എരിവും,ചിലതിനു ഉപ്പുമൊക്കെ.....ഞാന്‍ (കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും )ഓരോന്നായി കഴിച്ചു .ഇങ്ങനെ  കുറെ ദിവസങ്ങള്‍  കഴിച്ചു കഴിഞ്ഞ് ഒരു ദിവസം ഒരു സായിപ്പ് കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.അത് ഓരോന്നായി കുറേശെ എടുത്തു മിക്സ്‌ ചെയ്താണ് കഴിക്കേണ്ടതെന്നു.പിറ്റേ ദിവസം അങ്ങനെ കഴിച്ചു നോക്കി.നല്ല  ടേസ്റ്റ്!!!