Tuesday, October 26, 2010

ഒപ്പന

അറബി കടലിന്‍റെ മണല്‍ തരികളിലിരുന്നു ഇന്നലെ ഞാന്‍ സായാഹ്നം കാണുകയായിരുന്നു.
ദിവാ സ്വപ്നങ്ങളുടെ പള്ളിതേരില്‍ യാത്ര!.
ആവേശമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിതിരയില്ലെന്ന പോലെ എന്റെയുള്ളില്‍ മിന്നി മറഞ്ഞു!.
"സുഹുറെ,
മണവാട്ടി പെണ്ണെ
നിന്റെ മാരന്‍ വരുന്നുണ്ട്,
മണിവാളന്‍ യാസര്‍ വരുന്നുണ്ട്."
മൈലാഞ്ചി കൈകള്‍ കൊട്ടികളിക്കുന്ന ഒപ്പന.
നടുവില്‍ പുള്ളിപ്പട്ടുടുത്ത,അറബിക്കഥയിലെ ഹൂറിയെ പോലെ സുഹുറൂക്കുട്ടി !!!
നാണത്താല്‍ മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു നീ.
മണവാളന്റെ വേഷത്തില്‍ അവിടെയ്ക്ക് ഞാന്‍ കടന്നു വന്നപ്പോള്‍ നിന്നെ തനിച്ചാക്കി ഒപ്പന പെണ്കൊടിക്കള്‍ ഓടി മറഞ്ഞു.



അമ്പരപ്പോടെ നീ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ മുന്നില്‍......!!!!
നീ നാണിച്ചു ചുവന്നു തുടുത്തു!!.
റോസാപൂ പോലെയായ നിന്റെ മുഖം ഞാന്‍ മല്ലെ പിടിച്ചുയര്‍ത്തി.
നാണത്താല്‍ പൊതിഞ്ഞ പുഞ്ചിരി.
നിലാവിന്റെ ഉദയം!.
ആയിരം കഥകള്‍ പറയുന്ന നിന്റെ കണ്ണുകള്‍!.
ആ മണിമഞ്ചലില്‍ നിന്നരികിലായി ഞാനിരുന്നു.
നീ എന്റെ മാറിലേക്ക് മല്ലെ ചാഞ്ഞു!.
ഒരു ജന്മ സാഫല്യം!.
രാജ്യം പിടിച്ചടക്കിയ രാജാവിന്റെ സംതൃപ്തി.
ഒപ്പന പാട്ടിനു താളം പിടിക്കുന്ന ഹൃദയ തുടിപ്പുകള്‍.
വേര്‍പ്പാടിന്റെ നൊമ്പരങ്ങളില്‍ നിന്ന് കൂടിചേരലിന്റെ നിമിഷങ്ങളിലെ സായൂജ്യം.
പരസ്പ്പരം ഒന്നുമുരീയാടാതെ പരസ്പ്പരം പുണര്‍ന്നു നമ്മളങ്ങനെ ഇരുന്നു.
മൌനം വാചാലമായ നിമിഷങ്ങളില്‍ മഞ്ചല്‍ മല്ലെ ചലിക്കാന്‍ തുടങ്ങി.
സ്നേഹത്തിന്റെ ദൂതുമായി തെന്നല്‍.
ആ സ്വര്‍ഗീയ സുഖത്തില്‍ നമ്മള്‍ ആറാടവേ,അണിയറയില്‍ നിന്ന് ഒപ്പന പെണ്കൊടികളുടെ അടക്കിപിടിച്ച ചിരിയുയര്‍ന്നു......

No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....