Wednesday, November 03, 2010

ഓ ഷംസ്,മനസ്സില്‍ നീ ഇപ്പോഴും കനലാണ്.....!!!

അവസാനിക്കാത്ത കാത്തിരിപ്പും
നിലയ്ക്കാത്ത പ്രാര്‍ത്ഥനയും
നോമ്പരപെടുത്തുന്ന ഓര്‍മ്മകളുമായ്
നീ ഇപ്പോഴും ഞങ്ങളില്‍ ജീവിക്കുന്നു.

സന്തോഷ വേളകളിലും
വര്‍ത്തമാന സദസുകളിലും
വട്ടം കൂടിയിരുന്നുള്ള തമാശ-
യരങ്ങുകളിലും നിന്‍റെ
അസാന്നിദ്ധ്യം ഞങ്ങളെ എന്ത്-
മാത്രം നൊമ്പരപ്പെടുത്തുന്നു.....

നിന്‍റെ മോളുടെ പുഞ്ചിരിക്കു പിന്നിലെ
സങ്കടക്കടല്‍ കാന്നുമ്പോള്‍
നിന്‍റെ മകനിലൂടെ,നിന്‍റെ ബാല്യക്കാലം
കണ്മുന്നില്‍ തെളിഞ്ഞു വരുമ്പോള്‍
മനസിനകത്തു വല്ലാത്തൊരു നീറ്റലാണ്.



ആഘോഷ വേളകളില്‍ പോലും
ഉടുത്തന്നിഞ്ഞൊരുങ്ങാത്ത,സ്വര്‍ണ്ണാ-
ഭാരന്നങ്ങളണയാത്ത, നിന്‍റെ
ഓര്‍മ്മകളുടെ കര സ്പര്‍ഷമേറ്റ ഓരോ
വസ്തുവിനേയും നെഞ്ചോടടുപ്പിച്ചു
കാത്തു സൂക്ഷിക്കുന്ന നിന്‍റെ
പ്രിയതമയെ കാന്നുമ്പോള്‍......

ഇന്ന് അവളുടെ ചുണ്ടുകളില്‍
പുഞ്ചിരി വിടരാറില്ല,കവിളുകളില്‍
പഴയ പ്രസരിപ്പില്ല
കന്നുനീരാല്‍ തളര്‍ന്നു പോയിരിക്കുന്ന
അവളുടെ കണ്ണുകളില്‍, ഇനിയും
അന്നയാത്ത പ്രതീക്ഷയുടെ കിരന്നങ്ങള്‍
മാത്രം ജ്വലിച്ചു നില്‍ക്കുന്നു.

നിറം മങ്ങിയ ആ കവിള്‍ തടങ്ങളും.
ആശകള്‍ കുഴിച്ചു മൂടിയ കണ്ണുകളും
ഒന്ന് വിതുമ്പിക്കരയന്‍ പോലുമാവാതെ
ആ ചുണ്ടുകളും .........

ഷംസ്......പ്രിയപ്പെട്ടവനെ,വയ്യ.....!!!
ഒക്കെയും കാന്നുമ്പോഴും
അനുഭവിക്കുമ്പോഴും മനസ്
വല്ലാതെ പൊള്ളുന്നു.....

ഓ ഷംസ് ,മനസ്സില്‍ നീ ഇപ്പോഴും
കനലാന്നു!.എന്നണ്ണിയുമെന്നറിയാത്ത
തീ കനല്‍.........

3 comments:

  1. yasarinte vishamam enikariyam, ninte priya suhrthum bandhuvum, natukarude shamsuvumaya snehidhan thirichetti kanan aashikunnu,,,,

    Rahman kainoth

    ReplyDelete
  2. വരികള്‍ നൊമ്പരം ബാക്കിയാക്കി....

    ReplyDelete
  3. അക്ഷരത്തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോവുക .ഹെഡിംഗ് :കനല്‍ ആണ് (കനലാണ് )കനാലാണ് എന്നാണു എഴുതിയിട്ടുള്ളത് .
    വേറെയും തെറ്റുകള്‍ ഉണ്ട് ..

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....