Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, February 07, 2011

അബ്ബന്‍റെ അബദ്ധങ്ങള്‍......


              എഴുപ്പതുകളിലെ മേല്‍പ്പറമ്പ് .സുന്ദരമായൊരു കൊച്ചു ഗ്രാമം.വികസനം എത്തി നോക്കിയിട്ടില്ലാത്ത മേല്‍പ്പറമ്പില്‍ ഒരു കൊച്ചു പള്ളിയും പള്ളിയോടു അനുബന്ധിച്ച് രണ്ടു നില കൊണ്ഗ്രീറ്റ്‌ കെട്ടിടവും പിന്നെയൊരു മദ്രസാ കെട്ടിടവും പള്ളിക്ക് നേരെ മുമ്പിലായി ഒരു എല്‍ പി സ്കൂളുമുണ്ട്.സ്കൂളിനും പള്ളിക്കും ഇടയിലൂടെ ടാറിട്ട റോഡ്‌ പോകുന്നു.പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ബി എച്ച് അദ്ദച്ച ,ബേര്‍ക്ക് ഉമ്പൂച്ച മുതലായവര്‍ കച്ചവടം നടത്തുന്നു.ബി എച്ച് അദ്ദച്ചാന്റെ  കടയില്‍ കിട്ടാത്ത മിട്ടായി  ഉണ്ടാവില്ല.ഓരോ മിട്ടായിക്കും അദ്ദച്ചാന്റെ  വക ഇരട്ട പേര്‍ ഉണ്ടാവും.കടിച്ചാല്‍ പൊട്ടാത്ത മിട്ടായി,ചിരിക്കുന്ന മിട്ടായി,പത്തു പൈസക്ക്‌ പത്തു മിട്ടായി ഇങ്ങനെ പോന്നു ആ പേരുകള്‍....കുറച്ചപ്പുറമായിട്ടു ചിതലരിക്കുന്ന നോട്ടു പുസ്തകങ്ങളുമായി കെട്ടിയാരന്റെ സ്റ്റേഷണറി കട കാണാം.അതിനടുത്ത്‌  മറ്റൊരു കെട്ടിടത്തില്‍ ഫാക്ടം പോസ് വളം ഡിപ്പോ.