Tuesday, September 21, 2010

മഴയില്‍ കുതിര്‍ന്ന ബാല്യക്കാലം......


ബാ ല്യക്കാലം.....!!!
         ന്‍റെ ബാല്യക്കാലത്തെ കുറിച്ച് പറയുമ്പോള്‍ മഴയെ കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?.ഇവ രണ്ടും,ബാല്യക്കലവും മഴയും എന്‍റെ ജീവിതത്തെ ഒരുപ്പാട്  സ്വാധീനിച്ചിരുന്നു.
മഴ .....!                                                                                                     
       മഴയെ കുറിച്ച് എത്രയെഴുതിയാലും എനിക്ക് മതി വരില്ല.മഴയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപ്പാട് തെളിമയാര്‍ന്ന ചിത്രങ്ങള്‍ മനസിലേക്ക് പെയ്തിറങ്ങുകയാണ്.കര്‍ക്കിടകത്തിലെ പേമാരി പോലെ....

Sunday, September 19, 2010

ഇത്തിരി സ്വപനം.

ഞ്ഞിന്റെ തണുപ്പില്‍ നിന്നും
പുതിയൊരു പുലരി തുടിപ്പ്
ചക്രവാളത്തില്‍ തെളിഞ്ഞു വരികയാണ്.
കാലത്തിന്റെ മണല്‍ തരികളില്‍
പിന്നിട്ട തലമുറകളുടെ 
തെളിഞ്ഞ കാല്പാടുകളുണ്ട്.
പുഴയ്ക്കക്കാരെ ഇനിയും
തെളിഞ്ഞ പ്രഭാതങ്ങളുണ്ട്.
നനുത്ത സന്ധ്യകളുണ്ട്.
വിടരാന്‍ വിതുമ്പുന്ന 
ജീവിതത്തിന്‍റെ നാമ്പുകളുണ്ട്.
ഇരുള്‍ മൂടിയ ചുറ്റുവട്ടങ്ങള്‍ക്കുമപ്പുറം
വിദൂരതയിലെവിടെയോ ഇനിയും
മരിക്കാത്ത മൌനങ്ങളുണ്ട്.
നൊമ്പരങ്ങളുടെ മഞ്ഞുപ്പാളിക്കുള്ളില്‍
സ്നേഹത്തിന്റെ മണ്‍ച്ചിരാതും ബാക്കിയുണ്ട്.
ഇനി നമ്മുക്ക് പാഴ്ക്കിനാക്കളെ 
കത്തിക്കാളുന്ന പകല്‍ ചീളുകളുടെ
കൂമ്പാരത്തിലേക്ക് വലിചെറിയാം.
ഇനി നമ്മുക്ക് സൌഹ്ര്‍ദത്തിന്‍റെ 
തൂവല്‍ പുതച്ചുറങ്ങാം.
ചിതറി വീഴുന്ന ദുരന്തങ്ങളുടെ
പേടിപ്പെടുത്തുന്ന സ്മരണകളില്‍
മുഖം പൂഴ്ത്താതെ
വേദനിക്കുന്ന താഴ്വാരങ്ങളില്‍
സാന്ത്വനത്തിന്റെ
പൂവിതളുകള്‍ വിതറാം.
മരവിച്ച മനസ്സിനുള്ളില്‍
ചിരിക്കാനുള്ള ചെറിയൊരു മോഹം 
ഒളിച്ചു വെയ്ക്കാം.
നമ്മുക്കാ മണ്‍ചിരാതിനെ 
കെടാതെ കാത്തു സൂക്ഷിക്കാം.
ജനികളില്‍ മൃതിയുടെ 
കരവാളുയരും വരെ
ഇത്തിരി സ്വപനത്തിന്റെ
മഴവില്‍ കൂടാരത്തില്‍
നമ്മുക്കാ മണ്‍ചിരാതിനെ
കെടാതെ കാത്തു സൂക്ഷിക്കാം.












Saturday, September 18, 2010

ചന്ദ്രഗിരി പുഴയുടെ തീരത്ത്.......

 സദാ ഞാന്‍ ഒരു പെണ്‍ക്കുട്ടിയെ കുറിച്ച് മാത്രം ചിന്തിക്കുന്നു.
                           _എന്‍റെ സുഹുറയെ കുറിച്ച്-
                    ഇന്നലെയാണ് ആ സ്വപ്നം കണ്ടത്.
മേല്‍പ്പറമ്പിന്‍റെ സംസ്കാരം ഘനീഭവിച്ച് കിടക്കുന്ന ചന്ദ്രഗിരി പുഴയുടെ തീരത്ത് ഉയര്‍ന്നു
നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ നോക്കി നമ്മള്‍ അങ്ങനെ കിടക്കുകയാണ്ണ്                                                   


                              - ഒരു സായാഹ്നം കാത്തു-   

നിന്റെ കവിളില്‍ ഒരു സായന്തനം തുടുത്ത് വന്നു!.
ആ ചെന്ചൊടികളില്‍ അരുണ കിരണങ്ങള്‍ വെട്ടി തിളങ്ങി.
പുണരാതെ,
ചുമ്പനം പകരാതെ,
കുന്നിന്‍ ചെരുവില്‍ പുലരുവോളം നമ്മള്‍ കിടന്നു....!



സുഹുറൂ,,
നീയൊരു സാധാരണ പെണ്‍ക്കുട്ടിയല്ല!!   
അപ്സരസിനെക്കാള്‍ അഴകുള്ള 
മഴവില്ലിനെകാള്‍ ശോഭിക്കുന്ന 
ഒരു ഹൂറിയാണ് നീ......!!!!!
                            







Friday, September 17, 2010

മഞ്ഞുതുള്ളി

      മഴയുടെ നാളുകള്‍ കഴിഞ്ഞ് തെളിഞ്ഞ കാലാവസ്ഥ വരുന്നു.മഴ കഴുകിയെടുത്ത വന്മരകൊമ്പുകളില്‍ കിളികള്‍ സംഘഗാനമാലപ്പിക്കുന്നു.ഫല വൃക്ഷങ്ങള്‍ പുഷ്പ്പിക്കുകയും ചെടികളില്‍ മൊട്ടുകള്‍ കിളിര്‍ക്കുകയും ചെയ്യുന്നു.വിട പറയാന്‍ വിതുമ്പുന്ന ഡിസംബറിലെ മഞ്ഞുതുള്ളികള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് കുളിര്‍മയെകുന്നു.
ഇത് മഞ്ഞുക്കാലം ........!
     എന്റെ ജീവിതത്തിലേക്ക് ഒരു മഞ്ഞുതുള്ളിയായി കടന്നു വന്ന സുഹറ !.
     യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളലേറ്റ്‌ ഉരുകി പോകാതെ,
     പ്രതിസന്ധികളില്‍ സാന്ത്വനവുമായി വരുന്ന മഞ്ഞുതുള്ളി!
     അങ്ങനെ എന്റെ വൈവാഹിക ജീവിതം ധന്യമാക്കി തീര്‍ത്ത മഞ്ഞുതുള്ളി!.
     മാറി മാറി വരുന്ന കാലാവസ്ഥയുടെ ഉലച്ചലില്പെട്ട് ബാഷ്പീകരിക്കപെട്ട് പോകാതിരിക്കാനായി
     ഞാന്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു വെയ്ക്കാനായി കൊതിക്കുന്ന മഞ്ഞുതുള്ളി......

(പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ,  ഡിസംബറിലെ മഞ്ഞു പെയ്തിറങ്ങിയ ഒരു പ്രഭാതത്തില്‍  എഴുതിയത്.)

Thursday, September 16, 2010

ചില പൊടിത്തട്ടിയെടുക്കലുകള്‍

പ്രവാസ ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് അല്‍പ്പം ശമനം കിട്ടുമെന്ന് കരുതിയാണ് പ്രവാസികള്‍ വളരെ പ്രയാസപെട്ടു നാട്ടിലേക്ക് അവധിക്കു പുറപ്പെടുന്നത്.ഞാന്‍ ഇപ്പോള്‍ അത്തരമൊരു അവധിക്കാലം ആഘോഷിക്കുകയാണ്?.ഇവിടെ എത്തുമ്പോഴാണ് മനസിലാവുന്നത് പ്രവാസ ജീവിതമായിരുന്നു ഇതിനെക്കാളും എത്രയോ ഭേദമെന്നു.(ഞാന്‍ ഒരു വിവാഹിതനാണ്.)
    ഒന്നും ചെയ്യാനില്ലാതെ മൂക്ക് മുട്ടെ ശാപാടു മടിച്ചു വയറും വികസിപ്പിച്ചങ്ങനെ ഇരിക്കുമ്പോള്‍ ഒരു വെളിപ്പാടു.കപാട്ട് തുറന്നു നോക്കി.സംഗതി ഉണ്ട്.പണ്ട് എഴുത്തും വായനയും തലയ്ക്കു പിടിച്ച കാലത്ത് ഞാന്‍ കുത്തി കുറിച്ച ചില വരികളും,ഭാര്യക്ക് അയച്ച ചില കത്തുകളും.വര്‍ഷങ്ങള്‍ക്കു ശേഷം അവ ഒരിക്കല്‍ കൂടി വായിച്ചു നോക്കി.ചില മണ്ടത്തരങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും സംഗതി ജോറാണെന്നൊരു തോന്നല്‍.എന്നാലെന്ത ഇതിനെയൊക്കെ പൊടിത്തട്ടിയെടുത്ത് നാലാളെ കാണിച്ചാലെന്നൊരു തോന്നല്‍ .അതിന് എന്താണൊരു വഴിയെന്ന് ആലോചിചെപ്പോഴാണ് പണ്ടെന്നോ തുടങ്ങി വെച്ച ബ്ലോഗിനെ കുറിച്ച് ഓര്‍മ്മ വന്നത്,എന്നാല്‍ അതിനെയും പൊടി തട്ടിയെടുക്കാം എന്നും കരുതി.
    ഇതാ ഞാന്‍ വീണ്ടും ഒരു സാഹസ്സത്തിനു മുതിരുന്നു.ചിലതൊക്കെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുത്തി കുറിച്ചവയുമാണ്.നല്ലൊരു എഴുത്തുക്കാരനാവണമെന്നു വല്ലാതെ മോഹിച്ചു നടന്ന ഒരു തടിയാണ് ഇത്.എവിടെയും എത്തിയില്ല എന്നത് എത്ര ശ്രമിച്ചിട്ടും അംഗീകരിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല.അതിന്‍റെ അഹങ്കാരമൊക്കെ വരികളില്‍ കാണും.നിങ്ങള്‍ വിനായപുരസരം ക്ഷമിക്കുക.അല്ലാതെ ഇപ്പൊ എന്താ ചെയ്യാ....പിന്നെ ഒന്നും കൂടി ചെയ്യാം എന്റെ ബ്ലോഗുകള്‍ വായിക്കാതിരിക്കാം ........ദയവായി അത് മാത്രം ചെയ്യരുത്.....
    ഇനിയുള്ള ദിവസ്സങ്ങളില്‍ നിങ്ങളെ ഞാന്‍ വായനയുടെ പുതിയൊരു ലോകത്തിലേക്ക്‌ കൂട്ടി കൊണ്ട് പോവും (വഴി ചിലവിനുള്ളത് അവരവര്‍ കരുതണെ.)വായനയുടെ വസന്തതിലേക്ക് ,ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്ക്........