Tuesday, December 18, 2012

മഅദനി എന്നില്‍ അന്നും ഇന്നും

ചെറുപ്പത്തില്‍ മഅദനിയുടെ പ്രസംഗങ്ങള്‍ ഏറെയൊന്നും ഞാന്‍ കേട്ടിട്ടില്ല.എന്നാല്‍ അപൂര്‍വ്വമായെങ്കിലും കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരയോട്ടം വര്‍ധിക്കുകയും മാനസികാവസ്ഥ വല്ലാത്തൊരു തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.കേട്ടുക്കഴിഞ്ഞു കുറച്ചു കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആവുകയും അവയിലെ പൊള്ളത്തരവും അപകടാവസ്ഥയെയും കുറിച്ചുള്ള വിചാരങ്ങളല്ലാതെ അതിനപ്പുറം ഒരു വികാരം എന്നിലുണ്ടാക്കാന്‍ അതിനു കഴിഞ്ഞിരുന്നില്ല.കാരണം ,ആക്രമണ സ്വഭാവമുള്ള ആശയങ്ങളോടും നിലപാടുകളോടും എനിക്കന്നെ യോജിപ്പുണ്ടായിരുന്നില്ല.

ഞാന്‍ കേട്ട മഅദനിയുടെ പ്രസംഗങ്ങളില്‍ ഏറെയും മഅദനി ലക്‌ഷ്യം വെച്ചിരുന്നത് കേരള പോളിസുക്കാരെയായിരുന്നു.അത്എന്തിനു വേണ്ടിയായിരുന്നു എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ വര്‍ഗീയ വാത്കരിക്കപ്പെട്ടിട്ടില്ല കേരള പോലിസ്‌ അന്നും ഇന്നും .മഅദനിയുടെ ആക്രോശങ്ങളും ആക്ഷേപ്പങ്ങളും കേട്ട് കൊണ്ട് മഅദനിയുടെ പരിപ്പാടിക്ക് പോലിസുക്കാര്‍ കാവല്‍ നിന്നു.

Friday, October 19, 2012

പഞ്ചര്‍ ........

അവസാനം ഒരു കല്ല്യാണം കഴിക്കണമെന്ന അയാളുടെ മുറവിളി വീട്ടുക്കാര്‍ കേട്ടു.ഇതിനു മുമ്പും ഇതേ ആവിശ്യമുന്നയിച്ച് വീട്ടുക്കാരെ  സമീപ്പിച്ചിരുന്നെങ്കിലും കാലിക്കൈയ്യുമായി നടക്കുന്ന അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ സാമ്പത്തിക നഷ്ടം മുന്നില്‍ കണ്ട  പെങ്ങമ്മാര്‍ക്കും ഉള്ളതെല്ലാം പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ ചിലവഴിച്ച രക്ഷിതാക്കള്‍ക്കും തീരെ മനസുണ്ടായിരുന്നില്ല.സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള കുറച്ചു വര്‍ഷങ്ങള്‍ ദുബായില്‍ വഴി പറഞ്ഞു കൊടുത്താല്‍ പോലും കമീഷന്‍ പോക്കറ്റില്‍ വന്നു വീഴുന്ന നാളുകളായിരുന്നു.അങ്ങനെ കുറച്ചു കമീഷന്‍ അയാളുടെ പോക്കറ്റിലും വീണക്കാര്യം വീട്ടുക്കാര്‍ക്ക് ബോധ്യമായപ്പോഴാണ് അയാളുടെ കല്ല്യാണത്തിന് വീട്ടുക്കാര്‍ സമ്മതം മൂളിയത്.

Friday, February 03, 2012

സൗഹൃദങ്ങളിലെ രസതന്ത്രങ്ങള്‍ .....ശൈശവവും,ബാല്യവും,കൗമാരവും,യുവത്വവും ജീവിതത്തിലെ സുന്ദരമായ എല്ലാ കാലഘട്ടവും എത്രപെട്ടെന്നാണ് പിന്നിലോട്ട് മാഞ്ഞു മാഞ്ഞു പോയത്."അരുതേ" എന്നൊന്ന് വിലപ്പിക്കാന്‍ പോലുമാവാതെ ആ സുന്ദര മുഹ്ര്‍ത്തങ്ങള്‍ ഓരോന്നും നോക്കി നോക്കി നില്‍ക്കെ കണ്മുന്നില്‍ വെച്ച് മാഞ്ഞു മാഞ്ഞു ഇല്ലാതാക്കുന്നത് നിസഹായനായി നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.എങ്കിലും അവ അകതാരില്‍ അവശേഷിപ്പിട്ട് പോയ ചില മുത്തുകളുടെ നക്ഷത്രത്തിളക്കം ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.നിഷ്കപടമായ ആ സൗഹൃദബന്ധങ്ങള്‍ സമ്മാനിച്ച  അനുഭവങ്ങളുടെ രസച്ചരടുകളുടെ തിളക്കം.കൗമാര സൌഹ്യദങ്ങള്‍ സമ്മാനിച്ച അനിര്‍വചീനീയമായ ഹൃദയങ്ങളുടെ അടുപ്പവും,നൂറുശതമാനവും ആത്മാര്‍ത്ഥത നിറഞ്ഞ ഹൃദയ ബന്ധങ്ങളില്‍ നിന്നുമ്മുണ്ടായ ഊഷ്മളമായ അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആരോ കുളിര്‍മ്മ കോരിയിടുന്നത് പോലെ.ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നത് കരളിനെ കരിയിപ്പിക്കുന്ന ഒരു സത്യമായി മുമ്പില്‍ നില്‍ക്കുമ്പോള്‍ .അടങ്ങാത്ത മനസ്സിനെ കമ്പ്ലിപ്പിക്കാനുള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്‌. .  .......

ഒരു നാട്ടിന്‍പുറത്തിന്‍റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയിരുന്നു അന്ന് മേല്‍പ്പറമ്പിന് .അന്നത്തെ മേല്‍പ്പറമ്പിലെ സായന്തനങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു.വീട്ടുക്കാരെ വെട്ടിച്ച് സിനിമ കാണാന്‍ പോക്ക്,വൈകുന്നേരങ്ങളിലെ കളി,പ്രകൃതി മേല്‍പ്പറമ്പിന് മേലെ കരിമ്പടം പുതപ്പിച്ചു കഴിഞ്ഞാലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ !!!.ഇതൊക്കെയായിരുന്നു അന്നത്തെ വലിയ വേലത്തരങ്ങള്‍ .