Thursday, September 08, 2011

ലഹരിലമരുന്ന നക്ഷത്രങ്ങള്‍.

ജീവിതം സമ്മാനിക്കുന്ന ദുഃഖവും രേഗവും,ദുരിതവും,ജീവിതമെന്ന ഒരു ചെറുയാത്രയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണെന്നും യാത്രയെന്ന പ്രതീകത്തെ ലോകവബോധത്തോടെ വേദനയിലും നഷ്ട സ്മൃതികളിലും ആഘോഷമാക്കി മാറ്റാനുള്ള ഒരു മനസ്സ്‌ രൂപപ്പെടുത്തുന്നതിന് പകരം ഒഴിഞ്ഞ ബെഞ്ചിലെ ഏകാന്തതയിലും ആളൊഴിഞ്ഞ ഇടവഴികളിലും ലഹരിയുടെ പടുകുഴികളില്‍ വിലയം പ്രാപിക്കുന്നവര്‍ അടിമത്വം മൂലഭാവമായി കഴുത്തിലണിഞ്ഞു നടക്കുകയാണ്.
വേദനകളെ,പരാജയങ്ങളെ തൊട്ടുതലോടി സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട ജീവിത സമര മുഖത്ത് നിന്ന് ഒളിച്ചോടി ഇത്തിരി മയക്ക് മരുന്നില്‍ അഭയം തേടുന്നവര്‍ ,ഭീരു മാത്രമല്ല ,ജീവിതം നല്‍കിയ എല്ലാ ഹരിതാഭങ്ങളായ മാധുര്യം നുകരാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍ കൂടിയാണ്.

കാലം ഏല്‍പ്പിക്കുന്ന മുറിവുകളെ പ്രതിരോധിച്ച് ,അതിക്രമിച്ച്ചരിത്രത്തിന്‍റെ  

അതിവിചിത്രങ്ങളായസമസ്യകളിലെക്ക് കുതിക്കേണ്ട പ്രായത്തില്‍ കഴുത്തുതൂങ്ങികളായി കാലം കഴിക്കുന്നവര്‍ നേര്‍മ്മയുള്ള ജീവിതത്തെ തിരസ്ക്കരിക്കുന്നവര്‍ തന്നെ.ഇത്തിരി പോന്ന സുഖ സായൂജ്യത്തിന് വേണ്ടി ഒത്തിരി ബലികൊടുക്കുന്നവരാണ് ലഹരിയുടെ കരാള ഹസ്തത്തില്‍ കിടന്നു പിടയുന്നത് ജീവിതം തരുന്ന അനര്‍വച്ചനീയമായ അനുഭൂതികളില്‍ നിന്ന് ഇങ്ങനെ ഒളിചോടുന്നതെന്തിനെന്നു തല നേരെയുള്ളവര്‍ നേരെയുള്ളവര്‍ ചോദിച്ചേ പറ്റൂ.
എല്ലാ നമകളുടെയും നെയ്തിരികള്‍ കെടുത്തി നമ്മെ അമ്പരിപ്പിക്കുന്ന രീതിയില്‍ ശിരസ്സറ്റ്‌ വീഴുന്ന യുവത്വങ്ങലാണ്                                                                                      ഓരോ കുടുബങ്ങളിലും ,പൊതു സമൂഹങ്ങളിലും പടര്‍ന്ന്‍
 പന്തലിക്കുന്നത്.

 ഒരു ലക്ഷത്തില്‍ 31 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണു പഠനങ്ങള്‍ വെളിവാക്കുന്നത്.ലോകത്തിലിത് പതിനഞ്ചു പേരും ഇന്ത്യയില്‍ പന്ത്രണ്ടു പേരുമാണ്.ലോകത്തെ മൊത്തമായി എടുക്കുമ്പോള്‍ ഇരട്ടിയിലധികമാണ് കേരളത്തിലെ ആത്മഹത്യ നിരക്ക്.കാരണങ്ങള്‍ തേടിപോകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന പല വസ്തുതകളുമുണ്ട്.വെട്ടിപ്പിടിക്കാനുള്ള,അടുത്ത വീട്ടിലെ ആഡംബരങ്ങലോടുള്ള,അന്യന്‍റെ സുഖത്തോടുള്ള ഒരുതരം വിഹ്വലതയാണ് ലഹരിയിലും പതുക്കെ ആത്മഹത്യയിലേക്കും നയിക്കുന്ന കാരണങ്ങളിലൊന്ന്.അപാരമായ ഒരു അപകര്‍ഷതാബോധം നമ്മെ വലയം പ്രാപ്പിക്കാറുണ്ട്.ജയിക്കാനായ്‌ ഒരു ചുവട്പോലും മുന്നോട്ട് വെയ്ക്കാന്‍ മടിക്കുന്ന മലയാളിയാണ് കുതിച്ചു നേടിയതിനെ അസൂയയോടെ നോക്കിക്കാണുന്നത്.എല്ലാം ആഗോളവല്‍ക്കരിക്കപ്പെട്ട കാലത്ത് എല്ലാ മറകളും പൊളിച്ചു മാറ്റപ്പെടുകയുണ്ടായി.ഒരു തുറന്ന വിപണയായി ലോകം മാറ്റിമറി ക്കപ്പെട്ടിരുന്നു.സുഖിക്കുക,സുഖിക്കുക പിന്നെയും സുഖിക്കുക എന്നതാണ് മതം.സുഖമാണ് ജീവിതമെന്നും,അതിന്‍റെ ഏതറ്റം വരെയും നിങ്ങള്‍ക്ക്‌ പോകാമെന്നും വിപണിയും അതിനെ നിയന്ത്രിക്കുന്നവരും നമ്മളെ നിരന്തരമായി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.ഒരു തുറന്ന ജീവിത ക്രമം.വസ്ത്രധാരണ രീതിയില്‍ പോലും ഈ തുറസ് നമ്മുക്ക് കാണാം.ഒന്നുമൊന്നും ഒളിച്ചു വെയ്ക്കെണ്ടതില്ലെന്നും പുതിയ ലോകക്രമം നമ്മോട് പറയാതെ പറയുന്നു.ഈ ഹീനതയ്ക്കെതിരെ ചെറുത്തു നില്‍ക്കേണ്ട യുവത്വത്തെ മാരകമായ മയക്ക്മരുന്നും ലഹരി വസ്തുക്കളും കൊടുത്തു മയക്കിക്കിടത്തിയിരിക്കുന്നു.ഓരോ ജന്മവും ഒരു നക്ഷത്ര തിളക്കമാണ്.ഈ നക്ഷത്ര സൗന്ദര്യത്തെ സൌരഭ്യത്തെ ഇടവഴിയിലും അഴുക്ക് ചാലിലും നാമിന്ന് സുലഭമായി കാണുന്നു.കേരളത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ അറുപതു ശതമാനമാണ്.15 വയസിനും 35 വയസിനും ഇടയില്‍ മദ്യപ്പിക്കുന്നവര്‍ ദിനംപ്രതി കൂടിവരുന്നു.ടീനേജ് പ്രായത്തിലുള്ള 70% പേരും മദ്യപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നു.കേരളത്തില്‍ തകരുന്ന കുടുബബന്ധങ്ങള്‍,റോഡ്‌ അപകടങ്ങള്‍ ഇവയിലൊക്കെ ലഹരിയുടെ അമിതമായ ഇടപെടല്‍ നമ്മുക്ക് കാണാനാവും.നമ്മുടെ സമൂഹത്തില്‍ മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും വരുത്തുന്ന വന്‍ വിപത്തുകളെ കുറിച്ചറിയാത്ത ആരും ഉണ്ടാവില്ല.സാക്ഷരതയുടെ വലിയൊരു ഭാരം തലയിലേറി നടക്കുന്നവരാണ് നാം.എന്നിട്ടും.ഒരു ഗോത്ര സമൂഹത്തില്‍ പോലും നടമാടാന്‍ മടിക്കുന്ന ക്രൂരതകളാണ് നമ്മെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നത്.മഴപ്പാറ്റകളെ പോലെ മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ട് നാം ചിറകരിഞ്ഞ് പിടയ്ക്കുന്നു.മനുഷ്യ മസ്തിഷ്കത്തില്‍ ഏല്‍ക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയും ശാരീരികാരോഗ്യം നശിപ്പിക്കുന്നതിനെ കുറിച്ചും പേര്‍ത്തും പേര്‍ത്തും സജീവമായി അവബോധം നല്കിയിട്ടു പോലും ലഹരി അടിമകള്‍ കുറയുകയല്ല,കൂടുകയാണ് ചെയ്യുന്നത്.കേവലമായ അറിവിന്‌ മനുഷ്യ        മനസിനെ മാറ്റിമറിക്കാന്‍ കഴിയുന്നില്ലെന്ന് ഇതിലൂടെ തെളിയുന്നു.ശാസ്ത്ര             പുരോഗതിയും സാങ്കേതിക വിദ്യയുടെ സമൃതിയും വൈജ്ഞാനിക വളര്‍ച്ചയും മനുഷ്യന്‍റെ വികാര,വിചാരങ്ങളെയും ശീലങ്ങളെയും ആഘാതമായി മാറ്റിമറിക്കാന്‍ കഴിയില്ല.എന്നാല്‍ ശുദ്ധമായ വിശ്വാസത്തിനു ഒരു വലിയ മാറ്റം,വിപ്ലവം ഓരോ വ്യക്തിയിലും നടത്താന്‍ കഴിയും.ആദര്‍ശ വിശ്വാസങ്ങള്‍ ആവാഹിച്ച മനസുകള്‍ പൂര്‍ണ്ണമായും പരിവര്‍ത്തിതമാക്കുന്നു.
പാപത്തിന്‍റെ പാഴ്ച്ചെറില്‍ അമര്‍ന്ന ജീവിതങ്ങളെ വിശ്വാസത്തിന്‍റെ തെളിനീരില്‍ കഴുകി വൃത്തിയാക്കുന്നു.പ്രകോപനങ്ങളും,പ്രലോഭങ്ങളും വിശ്വാസം ഉള്‍കൊണ്ട മനസുകള്‍ക്ക് മുമ്പില്‍ പരാജയമെല്‍ക്കേണ്ടി വരും.അപ്രതിരോധ്യമായ അധികാര ശക്തികള്‍ക്ക് പോലും ആദര്‍ശ വിശ്വാസം ഉള്‍കൊണ്ട ഒരാളെ അടിമപ്പെടുത്താനാവില്ലെന്നു കാലുത്തെന്നി വീണ തലമുറ തിരിച്ചറിയണം.വരുംതലമുറയെ  ഈ തിരിച്ചറിവിന്‍റെ നിലാവെളിച്ചത്തിലൂടെ നടത്താനുള്ള ഒരു ശ്രമം.ഒപ്പം ഇരുട്ടിനെ തെന്നിമാറ്റി വെളിച്ചത്തിലേക്ക്‌ മഹാ വെളിച്ചത്തിലേക്ക്‌ യാത്ര തിരിക്കാന്‍ സമയമായിരിക്കുന്നു.അത്രയൊന്നും സമയം ഒരാളുടെയും ഖജനാവിലും ബാക്കിയില്ലെന്നു ഓര്‍മ്മപ്പെടുത്തി കൊള്ളട്ടെ.....