Wednesday, May 18, 2011

വി എസ്സ് : അവസരവാദിയായ ആദര്‍ശവാദി.


ഇപ്പോള്‍ എല്ലാവരും കല്പ്പിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നത്ര മഹത്വമൊന്നും വി എസ്സ് അച്യുതാനന്ദന് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.തുടക്കം മുതലേ വി എസ്സിന്റെ കളികളെല്ലാം മുഖ്യമന്ത്രി പദത്തിലെത്താനും അതിനു ശേഷം അത് നിലനിര്‍ത്താനും വേണ്ടിയുള്ളതായിരുന്നു.ഒരു കറകളഞ്ഞ ആദര്‍ശവാദിക്ക് സ്ഥാനമാനങ്ങള്‍ ഒരിക്കലും ബലഹീനതയായി മാറാന്‍ പാടുള്ളതല്ല.എന്ന് വെച്ച് ഒരു ആദര്‍ശവാദി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കൂടാ എന്നല്ല.പക്ഷെ,ആശിച്ചും മോഹിച്ചും കിട്ടിയ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി  ആദര്‍ശ ധീരനായ വി എസ്സ് പല വിട്ടു വീഴ്ചയ്ക്കും തയ്യാറായി എന്നതാണ് വാസ്തവം.


മുഖ്യനും മന്ത്രിമ്മാരും ഭരണം തുടങ്ങിയത് തന്നെ ഉന്നത ഉദ്ദ്യോഗസ്ഥരെയും മറ്റും അടിച്ചാക്ഷേപിച്ചു കൊണ്ടും പുലഭ്യം പറഞ്ഞും കൊണ്ടായിരുന്നു.പലപ്പോഴും മഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ തികഞ്ഞ പുച്ഛത്തോടെ അഭിസംബോധനം ചെയ്യുകയുണ്ടായി.ഇതിനിടയില്‍ ഏറെ കൊട്ടിഘോഷിച്ചു കൊണ്ട്  വി എസ്സ്  കുറച്ചു പൂച്ചക്കുട്ടികളെ കാടിനുള്ളിലെക്കും മലമുകളിലെക്കുമയച്ചു.കാടിനുള്ളിലും മലമേടുകളിലും മേഞ്ഞു നടക്കുന്നത് പുലികളാണ് എന്ന് മനസിലായിട്ടും അവരോടു എതിരിടാന്‍ പൂച്ചകുട്ടികള്‍ ധൈര്യം കാണിച്ചെങ്കിലും അനന്തപുരിയില്‍  തന്റെ മുഖ്യമന്ത്രി കസേര ഇളകുമെന്നു കണ്ടപ്പോള്‍,ഔദ്യോഗിക വിഭാഗത്തിന്റെയും ഘടക കക്ഷികളുടെയും ഭീഷണിക്ക് വഴങ്ങിയ  വി എസ്സ് തന്റെ പൂച്ചക്കുട്ടികളെ ചാക്കില്‍ കെട്ടി എവിടെയാണ് കൊണ്ട് കളഞ്ഞതെന്നു മലയാളികള്‍ക്ക്‌ ഇന്നും അജ്ഞാതം.

    അഞ്ചു വര്ഷം മുമ്പ്‌ സി പി ഐ എമ്മില്‍ രണ്ടു ഗ്രൂപുകള്‍ ഉണ്ടായിരുന്നു.പിണറായി ഗ്രൂപ്പും വി എസ്സ് ഗ്രൂപ്പും.അന്ന് താരതമ്യേ അംഗ ബലം കുറവായിരുന്നുവെങ്കിലും വി എസ്സിനെ വിശ്വസിച്ചു അദ്ദേഹത്തിന്റെ പിന്നില്‍ ഒരുപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു.വിഭാഗിയത മൂര്‍ച്ചിച് നിന്ന കാലത്ത് പിണറായി വി എസ്സ് അനുയായികളെ വെട്ടി നിരത്തിയപ്പോള്‍  അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.മറിച്ച് തന്റെ ഗ്രൂപ്പില്‍ പെട്ട ചിലരെ പരോക്ഷമായി കുറ്റപെടുത്താനാണ് വി എസ്സ് ശ്രമിച്ചത്.മുഖ്യമന്ത്രി കസേര നഷ്ടപെടാതിരിക്കാന്‍ വേണ്ടി തനിക്കൊപ്പം നിന്നവരെ ബലിയാടാക്കുകയായിരുന്നു വി എസ്സ്.

     പെണ്‍വാണിഭ്യാക്കാരെ കൈയ്യാമം വെച്ച് നടത്തിക്കുമെന്നു പറഞ്ഞു അധികാരത്തില്‍ കയറിയ വി എസ്സ്, അധികാരത്തില്‍ എത്തിയപ്പോള്‍ ശാരി പീഡന കേസ്സില്‍ വി എസ്സ് ആരൊക്കെയുമായി  സന്ധിയില്‍ എത്തിയെന്ന് വേണം അനുമാനിക്കാന്‍.ശാരി പീഡന കേസ്സ് അന്വേഷണം ഒന്ന് ശക്തമാക്കാന്‍ പോലും വി എസ്സ് ശ്രമിച്ചില്ല.ആദര്‍ശം അത്രമേല്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവെങ്കില്‍ കുറഞ്ഞത് ആ വി ഐ പി ആരാണ് എന്നെങ്കിലും വെളിപെടുത്താന്‍ വി എസ്സ് തയ്യാറാകണമായിരുന്നു.അതോടൊപ്പം തന്നെ  സ്വന്തം പാര്‍ട്ടിക്കാരന്റെ പീഡന കഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനോ,പരസ്യമായ നിലപാട്‌ എടുക്കാനോ വി എസ്സ് ശ്രമിച്ചുമില്ല.

      പ്രതിപക്ഷത്തെ അഴിമതി കഥകള്‍ മാത്രം വലിയ വായില്‍ വിളിച്ചു പറയുകയും,യു ഡി എഫ് മന്ത്രിസഭയില്‍ ഉള്‍പെടുത്തരുത് എന്നും ഉപദേശിക്കുകയും ചെയ്യുന്ന   വി എസ്സിന് ,ലാവിലിന്‍ അഴിമതി കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ട പാര്‍ടി സെക്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍  ഒരു മന:സാക്ഷി കുത്തുമില്ല.തന്റെ അനുയായികളെ അന്യായമായി ഔദോഗിക വിഭാഗം വെട്ടി നിരത്തുമ്പോഴും,വി എസ്സിനെതിരെ, ഔദ്യോഗിക വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേന്ദ്ര കമ്മിറ്റി അച്ചടക്ക നടപടിയുമായി വന്നപ്പോഴും,അന്യായമാണ് തനിക്കും തന്റെ അനുയായികള്‍ക്കെതിരെയും നടക്കുന്നത് എന്ന് അറിഞ്ഞിട്ടും വി എസ്സ് മിണ്ടിയില്ല.ശാസനകളും ,അച്ചടക്ക നടപടികളും പി ബിയില്‍ നിന്നുള്ള പുറത്താക്കല്‍ തുടങ്ങിയ അച്ചടക്ക നടപടികള്‍   തനിക്കെതിരെ മാത്രം ആയപ്പോഴും വി എസ്സ് അത്ഭുതകരമായ തൊലിക്കട്ടി പ്രകടമാക്കി പാര്‍ട്ടിക്ക് വിധേയനായി നിന്നു.ആ  അനീതികള്‍ക്കെതിരെ അപ്പോള്‍  പാര്‍ട്ടിയോട് കലഹിച്ചാല്‍ മുഖമന്ത്രി കസേരയില്‍ വേറെ ആരെങ്കിലും കയറി ഇരിക്കുമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയം ഉണ്ടായിരുന്നു.

     കഴിഞ്ഞ നാലര വര്‍ഷം,സംസ്ഥാന കമ്മിറ്റിയുടെ അവഗണനകളും  കേന്ദ്ര കമ്മിറ്റിയുടെ ശാസനകളും ഏറ്റു വാങ്ങി ,സ്വന്തം മന്ത്രിസഭയിലെ പോഴന്മാരോട് കലഹിച്ചും കാലം കഴിച്ചു കൂട്ടുന്നതിനിടയിലാണ് തിരഞ്ഞടെപ്പു അടുത്ത് വന്നത് .അയ്യോ താനിതുവരെ ഒന്നും ചെയ്തിലല്ലോ എന്നാ ബോധോദയം ഉണ്ടായത് അപ്പോഴാണ്‌.വികസന വിരോധിയെന്ന ദുഷപ്പേരു മാറ്റിയെടുക്കുന്നതിനു വേണ്ടി  താന്‍  കുത്തുകകളുടെയും വെറുക്കപ്പെട്ടവരുടെടെയും ഗണത്തില്‍ ഉള്‍പെടുത്തിയ  എം എ യൂസഫലിയെ പിടിചിട്ടാണെങ്കിലും സ്മാര്‍ട്ട്‌ സിറ്റി കരാറില്‍  ഒപ്പിടാന്‍ വി എസ്സിന് കഴിഞ്ഞു.അപ്പൊ ഗത്യന്തരമില്ലെങ്കില്‍ വെറുക്കപ്പെട്ടവരുടെ സഹായവും തേടാം എന്ന് സാരം.അതായത് ആദര്‍ശത്തില്‍ ആവിശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം എന്ന്.സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യം ഒരുവിധം ഒപ്പിചെടുത്തെങ്കിലും,മല പോലെത്തൊരു തിരഞ്ഞെടുപ്പ്‌ പരാജയം വി എസ്സിനെയും എല്‍ ഡി എഫിനെയും അപ്പോഴും  തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ്‌ റൗഫ്‌ എല്ലിങ്കഷ്ണം മുന്നിലിട്ടു കൊടുത്തത്.
ഐസ്ക്രീം അലിഞ്ഞില്ലാതായത്തിന്റെ പിന്നിലെ സൂത്രവാക്യം റൗഫ്‌ വെളിപ്പെടുത്തുകയും അതെ സമയത്ത്  തന്നെ വര്‍ഷങ്ങളായി നടന്നു വരുന്ന കേസ്സിന്റെ വിധി പിള്ളയ്ക്ക് എതിരായി വരുന്നതും.അതോടെയാണ്  കേരള രാഷ്ട്രീയ രംഗം കലങ്ങി മറിഞ്ഞത്.പക്ഷെ ഇത് രണ്ടും വി എസ്സിന്റെ ഭരണ നേട്ടമാണെന്ന് പറയാന്‍ പറ്റുമോ?.പക്ഷെ ഈ രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായി എന്ന് പറയുന്ന വി എസ്സ് ഫാക്ടറിന് കാരണം.ഐസ്ക്രീം അലിഞ്ഞില്ലാതിന്റെ പിന്നാമ്പുറ കഥകളുമായി റൗഫ്‌  രംഗത്ത് വരാതിരിക്കുകയും,പിള്ളയ്ക്കെതിരെയുള്ള സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പിന് ശേഷം വരികയും ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വി എസ്സിന്റെയും പാര്‍ട്ടിയുടെയും അവസ്ഥ?.

    താനൊഴികെയുള്ള രാഷ്ട്രീയക്കാരെല്ലാം കള്ളന്മാര്‍ ആണെന്ന മനോഭാവം വച്ച് പുലര്‍ത്തുന്ന  വി എസ്സ് ,പ്രതിപക്ഷത്തെ കഴിയുന്നത്ര നേതാക്കന്മാരെ കേസ്സില്‍ കുടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടി സെക്ടറിയുടെ അഴിമതിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്ന വി എസ്സ് എന്നും ആദര്‍ശം തന്റെ ആവിശ്യത്തിന് അനുസരിച്ച് എടുത്തു ഉപയോഗിക്കുകയായിരുന്നു.തന്റെ അനുയായികളെ ആപല്‍ഘട്ടത്തില്‍ കൈയ്യൊഴിഞ്ഞ  വി എസ്സ്,ശാരി ,കിളിരൂര്‍  പീഡന കേസ്സുകളില്‍ കുറ്റകരമായ അലംഭാവം കാണിച്ച വി എസ്സ്,പാര്‍ട്ടിയിലെ അഴിമതിക്കെതിരെയും പീഡനത്തിനെതിരെയും കണ്ണടിച്ച വി എസ്സ്,ഭൂമാഫിയക്ക് മുന്നില്‍ കീഴടങ്ങിയ വി എസ്സ്,എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറായത് തന്റെ മുഖ്യമന്ത്രി കസേര സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു.ഇങ്ങനെയുള്ള വി എസ്സ് അച്യുതാനന്ദന് ആദര്‍ശവാദി എന്ന വിശേഷണത്തെക്കാള്‍ കൂടുതല്‍ ചേരുക അവസരവാദിയായ ആദര്‍ശവാദി എന്ന വിശേഷണമായിരിക്കും.

9 comments:

  1. വളരെ നന്നായി പറഞ്ഞിരിക്കുന്നു..ഒന്നു കൂടി ഉണ്ട്..തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആദ്യം സീറ്റില്ല എന്ന് റിപ്പൊര്‍ട്ട് വന്നപ്പോള്‍ ആകെ കുപിതനായതും തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോവില്ലെന്ന് പറഞ്ഞതും പിന്നെ സീറ്റ് കിട്ടിയപ്പോള്‍ കാണിച്ച ആവേശവും..അധികാരത്തോടുള്ള ഈ ആക്രാന്തത്തോട് പുച്ചം തോന്നുന്നു..എന്നിട്ടും വലിയ സംഭവം ആണെന്ന് പറഞ്ഞ് പൊക്കിക്കൊണ്ട് നടക്കുന്നവര്‍ ഓര്‍ക്കുക്ക..അയാള്‍ സ്വയം പുണ്യാളനാവുമ്പൊള്‍ അതു പാര്‍ട്ടിയുടെ കുഴി തോണ്ടുകയാണെന്ന്..

    ReplyDelete
  2. ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....

    ഇല്ല. എല്ലാം നിങ്ങൾ പറഞ്ഞില്ലേ.....,

    അഭിനന്ദനങ്ങൾ..

    ReplyDelete
  3. ചില വീക്ഷണങ്ങൾ.... ചില കോണുകളിൽ നിന്നു നോക്കുമ്പോൾ ശരിയായി വരുന്നു.....

    ReplyDelete
  4. u are correct. i also believed vs as good politician. later i realized that he has all qualities of dirty politicians. cpm played a good role in exposing his dirty face.

    ReplyDelete
  5. ചിലതൊക്കെ ശരിയാണ്

    ReplyDelete
  6. വി.എസ്‌.നെ കുറിച്ച് യാച്ചു ഉന്നയിച്ച ആരോപണങ്ങള്‍ ഒരുപക്ഷെ ശരിയായിരിക്കാം.എന്നാല്‍ എല്ലാ ആരോപണങ്ങളും ശരിയാണ് എന്ന് പറയാന്‍ സാധിക്കില്ല.മുഖ്യമന്ത്രി പദത്തില്‍ എത്താന്‍ ആഗ്രഹിക്കുക എന്നത് ആദര്‍ശങ്ങളില്‍ നിന്നുള്ള വിട്ടുവീഴ്ചയാണ് എന്ന് പറയുന്നത് ശരിയല്ല.പാര്‍ട്ടിയില്‍ വിഭാഗീയത മൂര്‍ചിച്ചു നിന്ന കാലത്ത് വി.എസ്‌.മൌനം പാലിച്ചു എന്നത് അത്ര ഗുരുതരമായ ആരോപണമല്ല.വി.എസ്‌.ന്‍റെ പല പ്രസ്താവനകളും പരിഹാസം നിറഞ്ഞതായിരുന്നു എന്ന് പറഞ്ഞതില്‍ തെറ്റില്ല.എങ്കിലും അതും ആദര്‍ശവും തമ്മില്‍ ബന്ധമില്ല.മാത്രമല്ല അദ്ധേഹത്തിന്റെ ആ ഒരു ശൈലിയെ കുറിച്ച് നമുക്കെല്ലാം അറിയാവുന്നതുമാണല്ലോ.

    'അമുസ്ലിം സ്ത്രീകളെ മുസ്ലിം ആക്കി അവരെ കല്യാണം കഴിച്ച് അതിലൂടെ കുട്ടികളെ ഉണ്ടാക്കി ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു' എന്ന വി.എസ്‌.ന്‍റെ പ്രസ്താവന എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.'മുസ്ലിംകളെയല്ല , ചില സന്ഖടനകളെ മാത്രമാണ് ഉദ്ദേശിച്ചത്' എന്ന് വി.എസ്‌.ഈ പ്രസ്താവനയെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട് എങ്കിലും ആ നൊമ്പരം ഇപ്പഴും മനസ്സില്‍ നിന്നും വിട്ടു പോയിട്ടില്ല.
    എങ്കിലും, കറകളഞ്ഞ, അഴിമതിയില്ലാത്ത നേതാവാണ് വി.എസ്‌.എന്ന കാര്യം നമുക്ക് വിസ്മരിക്കാന്‍ കഴിയില്ല.അഴിമതിയില്ലാത്ത, സ്ത്രീ പീഡനങ്ങളില്‍ പെട്ട് വട്ടം കറങ്ങാത്ത ഒരു നേതാക്കന്മാര്‍ പോലും ഇല്ലാത്ത ഈ കാലഖട്ടത്തില്‍ വി.എസ്‌.ന്‍റെ ഈ മഹത്വം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
    ഇത് വായിച്ചു യാച്ചുവും ബാക്കിയുള്ളവരും എന്നെ ഇടതനെന്നോ കമ്മ്യുനിസ്റ്റ് എന്നോ തെറ്റിദ്ധരിക്കരുത്.യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ഉള്ള ആളാണ്‌ ഞാന്‍.ജീവിതത്തില്‍ ഒരേ ഒരു വോട്ടു ചെയ്തു.അത് ലീഗിന്.എന്നിട്ടും എന്തെ വി.എസ്‌.നെ തെള്ളിപ്പറയുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കും.കാരണം ഇതാണ്.ഈ വയസ്സാം കാലത്തും വി.എസ്‌.പട പൊരുതുന്നു.സ്വന്തം ലാഭം നോക്കാതെ.അദ്ദേഹം സ്വാര്‍ത്ഥനല്ല.

    ReplyDelete
  7. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ തന്നെയാണ് , താങ്കള്‍ എഴുതിയിരിക്കുന്നത് . പ്രതിപക്ഷത്തിരുന്നപ്പോള്‍ വലിയ ബഹുമാനം ഉണ്ടായിരുന്നു . പക്ഷെ മുഖ്യമന്ത്രി ആയപ്പോള്‍ അത് നഷ്ടപ്പെട്ട് .... താങ്കള്‍ പറഞ്ഞത് പോലെ കസേരക്ക് വേണ്ടിയുള്ള വിട്ടു വീഴ്ചകള്‍ . നന്നായി എഴുതി ആശംസകള്‍

    ReplyDelete
  8. മുഖ്യനോട് ചോദിക്കാം...
    http://anoopesar.blogspot.com/2011/05/blog-post_21.html

    ReplyDelete

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....