
നീ എന്റെ ആരാണ് പെണ്ണേ.....?.
ആള്‍ക്കുട്ടത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വേളകളില്‍ ശൂന്യതയിലേക്ക് കണ്ണും നട്ട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ എന്റെ ചുണ്ടില്‍ ഞാനറിയാതെ വിരിയുന്ന പുഞ്ചിരിയില്‍ നിന്ന്,
വാല്‍ക്കണ്ണാടിയോടും ശൂന്യതയോടുമൊക്കെ കുശലങ്ങള്‍ പറഞ്ഞു നടക്കുമ്പോഴും ഞാനറിയുന്നു,
നീ എന്റെ സ്നേഹമാണെന്ന്.

ഈ കിനാക്കളും നിന്നെ കുറിച്ചുള്ള ഓര്‍മ്മകളുമാല്ലാതെ നിന്റെ സാന്നിദ്ധ്യം അനുഭവിക്കാന്‍ എനിക്ക് വേറെ വഴികളൊന്നും ഇല്ലല്ലോ?.എന്നും നിന്നെ നേരില്‍ കണ്ടു ഇത്തിരി നേരം സംസാരിക്കുവാനും നിന്റെ നെഞ്ചിലെ ഇളം ചൂട് ആസ്വദിച്ചു ആ കരവലയതിനുള്ളില്‍ ഇത്തിരി നേരം ചുരുണ്ട് കൂടി കിടക്കാനുമുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ .........എല്ലാം കൊച്ചു കൊച്ചു മോഹങ്ങള്‍ മാത്രമാണ്.ആഗ്രഹങ്ങള്‍ ഒക്കെയും എഴുതി തീര്‍ക്കുകയാണ്.ടെലിഫോണിന്റെ കമ്പിയില്ലാ കമ്പിയിലൂടെയും,കത്തുകളിലെ വരികളിലൂടെയും ഹൃദയം ഹൃദയത്തോട് സംസാരിച്ചു നമ്മുക്ക് സായൂജ്യമാടയാം.കിനാക്കളുടെ സുന്ദര ലോകത്ത് ജീവിച്ചു,കൈപ്പേറിയ വിരഹ വേദനയുടെ നരച്ച പകലുകളെ നമ്മുക്ക് കൊന്നോടുക്കാം.ഇനിയും മരിച്ചിട്ടില്ലാത്ത പ്രതീക്ഷയുടെ നാമ്പുകളുടെ മണ്‍ചിരാതിനെ കെടാതെ നമ്മുക്ക് കാത്തു സൂക്ഷിക്കാം.
എനിക്കും ഒരു പ്രണയം വിരിയുന്നു.. ആശംസകൾ..
ReplyDeleteഈ പ്രതീക്ഷ ജീവിക്കാന്‍ പ്രചോദനം ആകട്ടെ
ReplyDeleteആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലല്ലോ ..
ReplyDeleteനന്നായിട്ടുണ്ട്..
നല്ല രോമാന്ട്ടിക് മൂഡില്‍ ആണല്ലോ..
മനസിനകത്തു നമ്മുക്കൊരു താജ് മഹല്‍ പണിയാം
ReplyDeleteശെരിയാണ് മനസ്സിനകത്ത് താജ് മഹലല്ല ...വേണമെങ്കില്‍ ബുര്‍ജ് കലീഫയും പണിയാം യാച്ചു ഭായ് ....
വെറുതെയല്ലാ ഫോണ്‍ വിളിച്ചാല്‍ വരെ എടുക്കാത്തത് ... ദിവാസ്വപ്നം കണ്ടു നടക്കുകയാണ് അല്ലേ കൊച്ചു കള്ളന്‍ ...
പ്രണയം - അതിലും സുന്ദരമായി മറ്റെന്താണുള്ളത്.
ReplyDeleteപ്രണയം ഒരുപാട് സന്തോഷങ്ങള്‍ നല്‍കും....അതിലേറെ ദുഖങ്ങളും...വിരഹത്തിന്‍ വേദനയറിയാന്‍ ..പ്രണയിക്കാം ഒരുവട്ടം....
ReplyDeleteഇപ്പോഴും ലൈന്‍ അടി നിര്‍ത്തിയില്ല അല്ലെ.....സൂപ്പര്‍ ആയിട്ടുണ്ട്....ജെഫു പറഞ്ഞപോലെ ഇത് വായിച്ചപ്പോള്‍ ഒന്ന് പ്രേമിക്കാന്‍ തോന്നി...
ReplyDeletepranayardram...... aashamsakal.......
ReplyDelete