Saturday, December 28, 2013

ഒരു നല്ല അയല്‍ക്കാരന്റെ വിയോഗം (അനുസ്മരണം )



അപ്രതീക്ഷിതമായ അമ്ബാചാന്റെ വേര്‍പ്പാട് ഒരു പ്രദേശത്തെ തന്നെ ദുഖതിലാഴ്ത്തി കളഞ്ഞു.പ്രത്യേകിച്ച് അയല്‍ക്കാരായ ഞങ്ങളെ.ഞങ്ങള്‍ക്ക്‌ നഷ്ടപെട്ടത് നന്മയും സ്നേഹവും മനസ്സില്‍ നിറച്ചു വെച്ച ഒരു അയല്‍വാസിയെ ആണ്. ദുബായില്‍ നിന്നും വരുമ്പോഴൊക്കെ അദ്ദേഹം ഇങ്ങോട്ട് വന്നു കുശലാന്വേഷണം നടത്തുമായിരുന്നു .സ്നേഹപ്പൂര്‍വ്വം ഏതാനും വാക്കുകള്‍ കൊണ്ട് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും.സൌഹാര്‍ദപരമായൊരു അയല്‍പ്പക്ക ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.


ഞാനദ്ദേഹത്തെ അവസാനമായി കാണുന്നത് നാട്ടിലെത്തിയ പിറ്റേ ദിവസം വീടിന്റെ ഉമ്മറത്തിരുന്നു ഉപ്പയുമായി സംസാരിചിരിക്കുന്നതാണ്.എന്നെ കണ്ടപ്പോള്‍ വാത്സല്യം കൊണ്ട് വിടര്‍ന്ന പുഞ്ചിരിയുംമായി പതിവ് പോലെ അമ്ബാച്ച വിശേഷങ്ങള്‍ തിരക്കി.ഏതാനും ദിവസത്തെ അവധിക്കു വന്ന എനിക്ക് അദ്ദേഹത്തോട്‌ കൂടുതല്‍ സംസാരിചിരിക്കാന്‍ സമയമുണ്ടായിരുന്നില്ല.അന്ന് അനാരോഗ്യത്തിന്റെ ഒരിറ്റ് ലാഞ്ചന പോലും പ്രകടമാക്കാത്ത അദ്ദേഹത്തോട് അന്ന് കുറച്ചും കൂടി സംസാരിക്കാന്‍ കഴിയാത്തത് ഇപ്പോള്‍ മനസിലൊരു ചെറിയൊരു നൊമ്പരമായി മാറിയിരിക്കുന്നു.നമ്മുടെ കണ്മുന്നില്‍ നിന്നും ആര് എപ്പോള്‍ അപ്രത്യക്ഷമാവുമെന്നു തീരത്ത് പറയാന്‍ കഴയാത്തത് കൊണ്ട് ആരെയും അവഗനിക്കാതിരിക്കാന്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം.

സംസാരത്തിനിടയ്ക്ക് ഉപ്പ ,തന്റെ അസുഖവിവരങ്ങള്‍ പങ്കിടുന്നതിനിടയ്ക്ക് ഉപ്പാക്ക് മൊബൈല്‍ നമ്പരും കൊടുത്തു അമ്ബാച്ച പറഞ്ഞത്രേ “സുഖമില്ലാതായാല്‍ ഏതു പാതിരാത്രിക്കും എന്നെ വിളിച്ചോ “ എന്ന്.പക്ഷെ അത് പറഞ്ഞു രണ്ടു ദിവസത്തിനകം തന്നെ ലോക സൃഷ്ടാവിന്റെ വിളിയുമായി വന്ന മരണത്തിന്റെ മലാഖയോടൊപ്പം അദ്ദേഹം യാത്രയായി,നമ്മുടെയൊന്നും വിളിക്കേല്‍ക്കാത്ത മറ്റൊരു ലോകത്തിലേക്ക്‌. .വിഷമങ്ങള്‍ ഉള്ളിലൊളുപ്പിച്ചു വെച്ച് ജനങ്ങള്‍ക്കിടയില്‍ ചിരിച്ചു നടന്ന അമ്ബാച്ച എന്ന അയല്‍ക്കാരന്റെ വിയോഗം അയല്‍പക്ക ബന്ധനങ്ങള്‍ സോഷ്യല്‍ മീഡിയകളിലേക്ക്‌ പറിച്ചു നടപ്പെടുന്ന ഈ കലിയുഗത്തില്‍ വലിയൊരു നഷ്ടം തന്നെയാണ്.

വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ ആദ്യമെത്തുന്ന ,എല്ലാ വക്തിനും ഇമാമിന്റെ തെട്ടുപിറകില്‍ സ്ഥാനം പിടിക്കുന്ന അമ്ബാച്ച ഇല്ലാത്ത പള്ളിയങ്കണം ഇനി കുറെ നാളത്തേക്കെങ്കിലും മൂകമായിരിക്കും.അല്ലാഹുനിറെ ഭവനത്തിന് വേണ്ടിയും തന്നെ കൊണ്ട് കഴിയുന്ന ചെറിയ ചെറിയ കാരുണ്യ പ്രവര്‍ത്തനത്തില്‍ മുഴുകിയും അസുഖബാധിതയായ ഭാര്യയെ ശുശ്രൂഷിച്ചു വരികയായിരുന്നു അദ്ദേഹം.അമ്ബാചാന്റെ വേര്‍പ്പാട് വലിയ നഷ്ടമായി ഭാവിചിരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ വിരല്‍തുമ്പില്‍ തൂങ്ങി നടന്നിരുന്ന പെരക്കിടാവിനാണ്.ഉപ്പപ്പാന്റെ വേര്‍പ്പാട് മൂലം വേദനിക്കുന്ന ആ പിഞ്ചു മനസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ വിങ്ങലായി തങ്ങി നില്‍ക്കുന്നു.

നല്ലൊരു അയല്‍ക്കാരനായി ,അല്ലാഹുവിന്റെ വീടിനും നാടിനും ഗുണങ്ങള്‍ മാത്രം ചെയ്യുന്ന നന്മകള്‍ മനസില്‍ സൂക്ഷിച്ചു ജീവിച്ച ഒരാളായിരുന്നു നമ്മുടെ അമ്ബാച്ച. നന്മയും കാരുണ്യവും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ പടച്ചതമ്പുരാന്‍ സ്വീകരിക്കുമാറാകട്ടെ ,മരിക്കുവോളം അല്ലാഹുവിന്റെ ഭവനം തന്നെ കൊണ്ടാവും വിധം പരിപാലിച്ച അദ്ദേഹത്തിന് സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ മണിമാളിക അല്ലാഹു നല്‍കുമാറാക്കട്ടെ.ആ നല്ല മനുഷ്യന്റെ നല്ല അയല്‍ക്കാരന്റെ ഓര്‍മകള്‍ക്ക്‌ മുംബില്‍ പ്രാര്‍ത്ഥനയോടെ നീട്ടിയ കൈകളുമായി .......




No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....