Friday, December 18, 2015

പാവം പ്രവാസി.....


--------------------------
വീട് കാക്കെണ്ടവന്‍ പ്രവാസി
നാട് നോക്കെണ്ടവന്‍ പ്രവാസി ,
ദുരിതത്തിലും , ദുരന്തത്തിലും സഹായങ്ങളുമായി ഓടി എത്തേണ്ടവന്‍ പ്രവാസി ,
അവന്‍ ഒരു പെപ്സി കൂടുതല്‍ കുടിച്ചു പോയാല്‍ ധൂര്‍ത്ത്,
ഒരല്പ സമയം ഒന്നിച്ചു കൂടിയിരുന്നുപ്പോയാല്‍ പാഴാക്കി കളയുന്ന സമയത്തിന്റെ കണക്കെടുപ്പ്
കൂട്ടുക്കാരെയൊക്കെ ഒന്നിച്ചു കണ്ട സന്തോഷത്തില്‍ ഒന്നുറക്കെ സംസാരിച്ചു പോയാല്‍ ,ചിരിച്ചു പോയാല്‍ അഹങ്കാരം , അല്ലാഹുവിനെ മറന്ന കളി.

പുറമേ ഉള്ളവരല്ല ,


പ്രവാസി പ്രവാസിക്ക് മേല്‍ വരിഞ്ഞു കെട്ടുന്ന ബന്ധനങ്ങളുടെ ചങ്ങലകള്‍ .
സംഘര്‍ഷ ഭരിതമായ മനസിനകത്ത് നൂലാമാലകള്‍ ,എങ്ങനെ ഹരിച്ചാലും ഗുണിച്ചാലും ശരിയാത്ത കണക്കുകള്‍, മനസിനെ മഥിക്കുന്ന മനോവേദനകള്‍ ഒന്ന് ഷെയര്‍ ചെയ്യാന്‍ പോലുമാകാത്ത ജീവിത സാഹചര്യങ്ങള്‍
കണക്കു പുസ്തകത്തിലെ അക്കങ്ങള്‍ ഉറക്കത്തില്‍ പോലും പേടിപ്പിക്കാന്‍ എത്തുപോള്‍ ആഘോഷിച്ചു തീര്‍ക്കാന്‍ പോയിട്ട് ശരിക്കൊന്ന് ഉറങ്ങി കളയാന്‍ പോലും സമയം കിട്ടാത്ത പ്രവാസി .
ദാനം ചെയ്തില്ലെങ്കില്‍ , ധര്‍മ്മം ചെയ്തില്ലെങ്കില്‍ മറ്റുള്ളവരോട് ആരും ഒന്നും ചോദിക്കില്ല.പക്ഷെ പ്രവാസി എല്ലാത്തിനും പടച്ചവനോട്‌ കണക്ക് പറയേണ്ടവന്‍.ബന്ധുക്കളും മറ്റും ഒത്തുകൂടുന്ന നാട്ടിലെ കല്യാണങ്ങളും സല്‍ക്കാരങ്ങളും നഷ്ടപ്പെടുന്ന പ്രവാസി ജോലിയും റൂമിനും അപ്പുറത്തെക്കുള്ള ലോകം തേടിപ്പോയാല്‍ ആഡംബരം.
ലീവില്ലാത്തവന്റെ , നാട് കാണാത്തവന്റെ , ഒന്ന് പരിഹരിച്ചു നല്‍കുമ്പോള്‍ ഇരട്ടിയായി പിറകെ വരുന്ന സഹായാഭ്യര്‍ത്ഥനകളുടെ ഉത്തവാദിത്വങ്ങളും ചുമരിലേറി നടക്കുമ്പോള്‍ പ്രവാസി നീ അറിയുക ,
ചിരിക്കുവാന്‍ നിനക്ക് സമയമില്ല,
കളിച്ച് കളയുവാനും .....
നിന്റെ സന്തോഷത്തിന് വേണ്ടി അല്‍പ സമയം നീക്കി വെക്കുവാനും .....

No comments:

Post a Comment

ഹലോ താങ്കള്‍ക്ക് എന്തോ പറയാനുണ്ടല്ലോ.....