അന്തി ചക്രവാളത്തില്‍ സൂര്യന്‍
അസ്തമിച്ച് കഴിഞ്ഞാല്‍,
പ്രഭാതത്തില്‍ വീണ്ടും ഉദിച്ചുയരും....
പക്ഷെ,നീ എവിടെയാണ് ഷംസ്?
ഇതുവരെയും നീ തിരിച്ചു വന്നില്ലല്ലോ!
ഞങ്ങളുടെ അലസമായ പകലുകള്‍ക്ക്
ഉന്മേഷത്തിന്‍റെ പ്രകാശം ചൊരിയാനായ്
നീ ഇനിയുമെന്തേ ഉയര്‍ന്നു വന്നില്ല?
Monday, January 17, 2011
Thursday, January 06, 2011
ക്രിക്കറ്റ് കളിക്കിടയിലെ കുടില്‍ വ്യവസായം.
Posted by
എന്‍റെ എഴുത്തുമുറി
വര്‍ഷങ്ങള്‍ക്ക് മുമ്പ് ,അതായത് S S L C പരീക്ഷ മനോഹരമായി എഴുതുകയും അതിലും മനോഹരമായി തോല്‍ക്കുകയും ചെയ്ത കാലയളവില്‍,സ്കൂള്‍ പഠനം എന്ന ബാധ്യത ഒഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനത്തില്‍, S S L C എന്ന കടമ്പ കടന്നു കിട്ടുന്നതിനു വേണ്ടി രണ്ടാമതൊന്നു ശ്രമിച്ചു നോക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ആലോചിക്കനാഗ്രഹിക്കാതെ സര്‍വ്വ സ്വതന്ത്ര്യനായി തേരാപാര തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം.(ആഹ.....എത്ര സുന്ദരമായ കാലഘട്ടമായിരുന്നു അത്.)സ്കൂള്‍ തടവറ കാലത്തിനും ഗള്‍ഫ് തടവറ കാലത്തിനും ഇടയില്‍ കിട്ടിയ സുന്ദരമായ പരോള്‍ ദിനങ്ങളായിരുന്നു അതെന്നു ഇപ്പോള്‍ തോന്നുന്നു.
Sunday, December 12, 2010
Wednesday, November 03, 2010
ഓ ഷംസ്,മനസ്സില്‍ നീ ഇപ്പോഴും കനലാണ്.....!!!
Posted by
എന്‍റെ എഴുത്തുമുറി
അവസാനിക്കാത്ത കാത്തിരിപ്പും
നിലയ്ക്കാത്ത പ്രാര്‍ത്ഥനയും
നോമ്പരപെടുത്തുന്ന ഓര്‍മ്മകളുമായ്
നീ ഇപ്പോഴും ഞങ്ങളില്‍ ജീവിക്കുന്നു.
സന്തോഷ വേളകളിലും
വര്‍ത്തമാന സദസുകളിലും
വട്ടം കൂടിയിരുന്നുള്ള തമാശ-
യരങ്ങുകളിലും നിന്‍റെ
അസാന്നിദ്ധ്യം ഞങ്ങളെ എന്ത്-
മാത്രം നൊമ്പരപ്പെടുത്തുന്നു.....
നിന്‍റെ മോളുടെ പുഞ്ചിരിക്കു പിന്നിലെ
സങ്കടക്കടല്‍ കാന്നുമ്പോള്‍
നിന്‍റെ മകനിലൂടെ,നിന്‍റെ ബാല്യക്കാലം
കണ്മുന്നില്‍ തെളിഞ്ഞു വരുമ്പോള്‍
മനസിനകത്തു വല്ലാത്തൊരു നീറ്റലാണ്.
നിലയ്ക്കാത്ത പ്രാര്‍ത്ഥനയും
നോമ്പരപെടുത്തുന്ന ഓര്‍മ്മകളുമായ്
നീ ഇപ്പോഴും ഞങ്ങളില്‍ ജീവിക്കുന്നു.
സന്തോഷ വേളകളിലും
വര്‍ത്തമാന സദസുകളിലും
വട്ടം കൂടിയിരുന്നുള്ള തമാശ-
യരങ്ങുകളിലും നിന്‍റെ
അസാന്നിദ്ധ്യം ഞങ്ങളെ എന്ത്-
മാത്രം നൊമ്പരപ്പെടുത്തുന്നു.....
നിന്‍റെ മോളുടെ പുഞ്ചിരിക്കു പിന്നിലെ
സങ്കടക്കടല്‍ കാന്നുമ്പോള്‍
നിന്‍റെ മകനിലൂടെ,നിന്‍റെ ബാല്യക്കാലം
കണ്മുന്നില്‍ തെളിഞ്ഞു വരുമ്പോള്‍
മനസിനകത്തു വല്ലാത്തൊരു നീറ്റലാണ്.
Tuesday, October 26, 2010
ഒപ്പന
Posted by
എന്‍റെ എഴുത്തുമുറി
അറബി കടലിന്‍റെ മണല്‍ തരികളിലിരുന്നു ഇന്നലെ ഞാന്‍ സായാഹ്നം കാണുകയായിരുന്നു.
ദിവാ സ്വപ്നങ്ങളുടെ പള്ളിതേരില്‍ യാത്ര!.
ആവേശമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിതിരയില്ലെന്ന പോലെ എന്റെയുള്ളില്‍ മിന്നി മറഞ്ഞു!.
"സുഹുറെ,
മണവാട്ടി പെണ്ണെ
നിന്റെ മാരന്‍ വരുന്നുണ്ട്,
മണിവാളന്‍ യാസര്‍ വരുന്നുണ്ട്."
മൈലാഞ്ചി കൈകള്‍ കൊട്ടികളിക്കുന്ന ഒപ്പന.
നടുവില്‍ പുള്ളിപ്പട്ടുടുത്ത,അറബിക്കഥയിലെ ഹൂറിയെ പോലെ സുഹുറൂക്കുട്ടി !!!
നാണത്താല്‍ മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു നീ.
മണവാളന്റെ വേഷത്തില്‍ അവിടെയ്ക്ക് ഞാന്‍ കടന്നു വന്നപ്പോള്‍ നിന്നെ തനിച്ചാക്കി ഒപ്പന പെണ്കൊടിക്കള്‍ ഓടി മറഞ്ഞു.
ദിവാ സ്വപ്നങ്ങളുടെ പള്ളിതേരില്‍ യാത്ര!.
ആവേശമുണര്‍ത്തുന്ന ചിത്രങ്ങള്‍ വെള്ളിതിരയില്ലെന്ന പോലെ എന്റെയുള്ളില്‍ മിന്നി മറഞ്ഞു!.
"സുഹുറെ,
മണവാട്ടി പെണ്ണെ
നിന്റെ മാരന്‍ വരുന്നുണ്ട്,
മണിവാളന്‍ യാസര്‍ വരുന്നുണ്ട്."
മൈലാഞ്ചി കൈകള്‍ കൊട്ടികളിക്കുന്ന ഒപ്പന.
നടുവില്‍ പുള്ളിപ്പട്ടുടുത്ത,അറബിക്കഥയിലെ ഹൂറിയെ പോലെ സുഹുറൂക്കുട്ടി !!!
നാണത്താല്‍ മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു നീ.
മണവാളന്റെ വേഷത്തില്‍ അവിടെയ്ക്ക് ഞാന്‍ കടന്നു വന്നപ്പോള്‍ നിന്നെ തനിച്ചാക്കി ഒപ്പന പെണ്കൊടിക്കള്‍ ഓടി മറഞ്ഞു.
Friday, October 08, 2010
ഒരു ലണ്ടന്‍ ഡയറി.
Posted by
എന്‍റെ എഴുത്തുമുറി
അന്നൊരു ഞായറാഴ്ച ആയിരുന്നു.ശനിയാഴ്ചയുടെ പിറ്റേ ദിവസ്സം.ജെറ്റിന്റെ ബോയിംഗ് വിമാനം ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രോ വിമാന താവളത്തിന്റെ റണ്‍വേയില്‍ കിഴ്ക്കേലെ കണ്ടന്‍ പൂച്ചയെ പോലെ നാലുക്കാലില്‍ നിലത്ത് ചാടി കുറെ നേരം ഓടി നിന്നു .അപ്പോള്‍ സമയം പുലര്‍ച്ചെ 6 മണി.പൂവന്‍ കോഴികളുടെ കൂക്കലോ,കിളികളുടെ കലപില ശബ്ദമോ അവിടെ ഇല്ല.ശനിയാഴ്ച്ചയുടെ ഹാങ്ങ് ഓവറില്‍ നിന്ന് ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ആകെ ഒരു നിശബ്ദത.നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാക്സി ചീറി പായുമ്പോള്‍ ഉള്ളില്‍ പേടിയില്ലെങ്കിലും ചെറിയോരു ഭയം തോന്നാതിരുന്നില്ല.കമ്പ്യൂട്ടറും ബ്ലു ചിപ്പും കൊണ്ട് അമ്മാനമാടുന്ന മോഹന്‍ തോമസിന്‍റെ ദല്‍ഹിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.ഭയം മാറ്റാന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.കാറോടിക്കുന്ന ഡ്രൈവര്‍ സായിപ്പ് നിങ്ങള്‍ , ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എന്താണ് പ്രശ്നമെന്ന് എന്നോട് ചോദിക്കുന്നു.ഒരു വിധത്തില്‍ സായിപ്പിന്‍റെ കത്തിയില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഹോട്ടല്‍ റൂമിലെത്തി.
ആദ്യ ദിവസങ്ങളില്‍ ഫുള്‍ ഇഗ്ലിഷ് ബ്രേക്ക് ഫാസ്റ്റ് ഹോട്ടലില്‍ നിന്നായിരുന്നു.ഒരു പ്ലേറ്റില്‍ കുറെ വിഭവങ്ങള്‍ ..........ചിലതിനു ഭയങ്കര പുളി മാത്രം,ചിലതിനു എരിവും,ചിലതിനു ഉപ്പുമൊക്കെ.....ഞാന്‍ (കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും )ഓരോന്നായി കഴിച്ചു .ഇങ്ങനെ കുറെ ദിവസങ്ങള്‍ കഴിച്ചു കഴിഞ്ഞ് ഒരു ദിവസം ഒരു സായിപ്പ് കഴിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.അത് ഓരോന്നായി കുറേശെ എടുത്തു മിക്സ് ചെയ്താണ് കഴിക്കേണ്ടതെന്നു.പിറ്റേ ദിവസം അങ്ങനെ കഴിച്ചു നോക്കി.നല്ല ടേസ്റ്റ്!!!
ആദ്യ ദിവസങ്ങളില്‍ ഫുള്‍ ഇഗ്ലിഷ് ബ്രേക്ക് ഫാസ്റ്റ് ഹോട്ടലില്‍ നിന്നായിരുന്നു.ഒരു പ്ലേറ്റില്‍ കുറെ വിഭവങ്ങള്‍ ..........ചിലതിനു ഭയങ്കര പുളി മാത്രം,ചിലതിനു എരിവും,ചിലതിനു ഉപ്പുമൊക്കെ.....ഞാന്‍ (കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും )ഓരോന്നായി കഴിച്ചു .ഇങ്ങനെ കുറെ ദിവസങ്ങള്‍ കഴിച്ചു കഴിഞ്ഞ് ഒരു ദിവസം ഒരു സായിപ്പ് കഴിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.അത് ഓരോന്നായി കുറേശെ എടുത്തു മിക്സ് ചെയ്താണ് കഴിക്കേണ്ടതെന്നു.പിറ്റേ ദിവസം അങ്ങനെ കഴിച്ചു നോക്കി.നല്ല ടേസ്റ്റ്!!!
Tuesday, September 21, 2010
മഴയില്‍ കുതിര്‍ന്ന ബാല്യക്കാലം......
Posted by
എന്‍റെ എഴുത്തുമുറി
ബാ ല്യക്കാലം.....!!!
എന്‍റെ ബാല്യക്കാലത്തെ കുറിച്ച് പറയുമ്പോള്‍ മഴയെ കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?.ഇവ രണ്ടും,ബാല്യക്കലവും മഴയും എന്‍റെ ജീവിതത്തെ ഒരുപ്പാട് സ്വാധീനിച്ചിരുന്നു.
മഴയെ കുറിച്ച് എത്രയെഴുതിയാലും എനിക്ക് മതി വരില്ല.മഴയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപ്പാട് തെളിമയാര്‍ന്ന ചിത്രങ്ങള്‍ മനസിലേക്ക് പെയ്തിറങ്ങുകയാണ്.കര്‍ക്കിടകത്തിലെ പേമാരി പോലെ....
Subscribe to:
Posts (Atom)

