അവസാനം ഒരു കല്ല്യാണം കഴിക്കണമെന്ന അയാളുടെ മുറവിളി വീട്ടുക്കാര് കേട്ടു.ഇതിനു മുമ്പും ഇതേ ആവിശ്യമുന്നയിച്ച് വീട്ടുക്കാരെ സമീപ്പിച്ചിരുന്നെങ്കിലും കാലിക്കൈയ്യുമായി നടക്കുന്ന അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ സാമ്പത്തിക നഷ്ടം മുന്നില്‍ കണ്ട പെങ്ങമ്മാര്‍ക്കും ഉള്ളതെല്ലാം പെണ്മക്കളെ കെട്ടിച്ചയക്കാന്‍ ചിലവഴിച്ച രക്ഷിതാക്കള്‍ക്കും തീരെ മനസുണ്ടായിരുന്നില്ല.സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള കുറച്ചു വര്‍ഷങ്ങള്‍ ദുബായില്‍ വഴി പറഞ്ഞു കൊടുത്താല്‍ പോലും കമീഷന് പോക്കറ്റില്‍ വന്നു വീഴുന്ന നാളുകളായിരുന്നു.അങ്ങനെ കുറച്ചു കമീഷന് അയാളുടെ പോക്കറ്റിലും വീണക്കാര്യം വീട്ടുക്കാര്‍ക്ക് ബോധ്യമായപ്പോഴാണ് അയാളുടെ കല്ല്യാണത്തിന് വീട്ടുക്കാര് സമ്മതം മൂളിയത്.
Friday, October 19, 2012
Friday, February 03, 2012
സൗഹൃദങ്ങളിലെ രസതന്ത്രങ്ങള്‍ .....
Posted by
എന്റെ എഴുത്തുമുറി
ശൈശവവും,ബാല്യവും,കൗമാരവും,യുവത്വവും ജീവിതത്തിലെ സുന്ദരമായ എല്ലാ കാലഘട്ടവും എത്രപെട്ടെന്നാണ് പിന്നിലോട്ട് മാഞ്ഞു മാഞ്ഞു പോയത്."അരുതേ" എന്നൊന്ന് വിലപ്പിക്കാന്‍ പോലുമാവാതെ ആ സുന്ദര മുഹ്ര്‍ത്തങ്ങള്‍ ഓരോന്നും നോക്കി നോക്കി നില്‍ക്കെ കണ്മുന്നില് വെച്ച് മാഞ്ഞു മാഞ്ഞു ഇല്ലാതാക്കുന്നത് നിസഹായനായി നോക്കിനില്ക്കാനല്ലാതെ മറ്റൊന്നിനുമായില്ല.എങ്കിലും അവ അകതാരില്‍ അവശേഷിപ്പിട്ട് പോയ ചില മുത്തുകളുടെ നക്ഷത്രത്തിളക്കം ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.നിഷ്കപടമായ ആ സൗഹൃദബന്ധങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുടെ രസച്ചരടുകളുടെ തിളക്കം.കൗമാര സൌഹ്യദങ്ങള്‍ സമ്മാനിച്ച അനിര്‍വചീനീയമായ ഹൃദയങ്ങളുടെ അടുപ്പവും,നൂറുശതമാനവും ആത്മാര്‍ത്ഥത നിറഞ്ഞ ഹൃദയ ബന്ധങ്ങളില്‍ നിന്നുമ്മുണ്ടായ ഊഷ്മളമായ അനുഭവങ്ങള്‍ സമ്മാനിച്ച നിമിഷങ്ങളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആരോ കുളിര്‍മ്മ കോരിയിടുന്നത് പോലെ.ഒരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നത് കരളിനെ കരിയിപ്പിക്കുന്ന ഒരു സത്യമായി മുമ്പില്‍ നില്ക്കുമ്പോള് .അടങ്ങാത്ത മനസ്സിനെ കമ്പ്ലിപ്പിക്കാനുള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്. . .......
ഒരു നാട്ടിന്‍പുറത്തിന്റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയിരുന്നു അന്ന് മേല്‍പ്പറമ്പിന് .അന്നത്തെ മേല്‍പ്പറമ്പിലെ സായന്തനങ്ങള്‍ക്ക് വല്ലാത്തൊരു വശ്യതയായിരുന്നു.വീട്ടുക്കാരെ വെട്ടിച്ച് സിനിമ കാണാന്‍ പോക്ക്,വൈകുന്നേരങ്ങളിലെ കളി,പ്രകൃതി മേല്‍പ്പറമ്പിന് മേലെ കരിമ്പടം പുതപ്പിച്ചു കഴിഞ്ഞാലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ !!!.ഇതൊക്കെയായിരുന്നു അന്നത്തെ വലിയ വേലത്തരങ്ങള്‍ .
Friday, October 14, 2011
സ്വര്‍ഗത്തിലേക്കു ചെറിയൊരു ചുവടുവെയ്പ്പ്.
Posted by
എന്റെ എഴുത്തുമുറി
ഭൗതിക ജീവിതത്തിന്റെ മയാലോകത്ത് അലസമായി മയങ്ങിക്കിടക്കുന്ന മുസ്ലീം സമുദായമേ ,ഈ ഭൗതിക ജീവിതത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമയങ്ങി ജീവിക്കുമ്പോള്‍, സ്വന്തം കാര്യങ്ങളിലും സ്വകാര്യജീവിത പ്രശ്നങ്ങളിലും ഒതുങ്ങിക്കൂടി കഴിയുമ്പോഴും സഹോദരന്മാരെ ,നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ അള്ളാഹു നമ്മുക്ക് തന്ന ഈ ജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളെ കുറിച്ച്?.അഴിക്കുന്തോറും വീണ്ടും വീണ്ടും മുറുകുന്ന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നതിനിടയില്‍,അമ്പതോ അറുപ്പതോ വര്‍ഷക്കാലത്തെ ജീവിതക്കാലയലവിനുള്ളില്‍ നമ്മള് എന്തൊക്കെയാണ് ചെയ്തു കൂട്ടുന്നത്?.നമ്മള് പോലുമറിയാതെ എന്തിനു വേണ്ടിയാണ് ഈ ഭൂമിയില്‍ നാം പിറന്നു വീണത്?.ഈ പെടാപ്പാടൊക്കെ പെട്ട് എന്തിനു വേണ്ടിയാണ് നാം ഇവിടെ ഒരായിസ്സുക്കാലം കഴിച്ചു കൂട്ടുന്നത്?.കുറേക്കാലത്തേക്ക് സുഖിച്ചു കഴിയാന്‍ നമ്മുക്ക് ആരാണ് നമ്മുക്കീ ജന്മം ദാനമായി നല്‍കിയത്.നമ്മെ ഇങ്ങോട്ട് പറഞ്ഞയച്ച ആ മഹാശക്തിയും നമ്മളും തമ്മിലെന്താണ് ബന്ധം?.
Thursday, September 08, 2011
ലഹരിലമരുന്ന നക്ഷത്രങ്ങള്‍.
Posted by
എന്റെ എഴുത്തുമുറി
ജീവിതം സമ്മാനിക്കുന്ന ദുഃഖവും രേഗവും,ദുരിതവും,ജീവിതമെന്ന ഒരു ചെറുയാത്രയുടെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണെന്നും യാത്രയെന്ന പ്രതീകത്തെ ലോകവബോധത്തോടെ വേദനയിലും നഷ്ട സ്മൃതികളിലും ആഘോഷമാക്കി മാറ്റാനുള്ള ഒരു മനസ്സ് രൂപപ്പെടുത്തുന്നതിന് പകരം ഒഴിഞ്ഞ ബെഞ്ചിലെ ഏകാന്തതയിലും ആളൊഴിഞ്ഞ ഇടവഴികളിലും ലഹരിയുടെ പടുകുഴികളില്‍ വിലയം പ്രാപിക്കുന്നവര്‍ അടിമത്വം മൂലഭാവമായി കഴുത്തിലണിഞ്ഞു നടക്കുകയാണ്.
Wednesday, May 18, 2011
വി എസ്സ് : അവസരവാദിയായ ആദര്‍ശവാദി.
Posted by
എന്റെ എഴുത്തുമുറി
ഇപ്പോള്‍ എല്ലാവരും കല്പ്പിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നത്ര മഹത്വമൊന്നും വി എസ്സ് അച്യുതാനന്ദന് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.തുടക്കം മുതലേ വി എസ്സിന്റെ കളികളെല്ലാം മുഖ്യമന്ത്രി പദത്തിലെത്താനും അതിനു ശേഷം അത് നിലനിര്‍ത്താനും വേണ്ടിയുള്ളതായിരുന്നു.ഒരു കറകളഞ്ഞ ആദര്‍ശവാദിക്ക് സ്ഥാനമാനങ്ങള്‍ ഒരിക്കലും ബലഹീനതയായി മാറാന്‍ പാടുള്ളതല്ല.എന്ന് വെച്ച് ഒരു ആദര്‍ശവാദി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കൂടാ എന്നല്ല.പക്ഷെ,ആശിച്ചും മോഹിച്ചും കിട്ടിയ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി ആദര്‍ശ ധീരനായ വി എസ്സ് പല വിട്ടു വീഴ്ചയ്ക്കും തയ്യാറായി എന്നതാണ് വാസ്തവം.
Monday, April 25, 2011
ഒരു പ്രണയ കാവ്യം.
Posted by
എന്റെ എഴുത്തുമുറി
നിന്നെ ഒന്ന് കാണാന്‍ തുടിക്കുന്ന മനസിന് നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇത്തിരി സമാധാനം നല്കി.നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ആധിക്യത്തില്‍ നെഞ്ചിനകത്ത് വല്ലാത്തൊരു വീര്‍പ്പു മുട്ടല്‍ പോലെ.വിങ്ങുന്ന ഹൃദയത്തെയും നനയുന്ന നയനങ്ങളെയും എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിപ്പിക്കേണ്ടത്?.നീ എന്റെ ആരാണ് പെണ്ണേ.....?.
Saturday, April 09, 2011
വേണം നമുക്കും ഒരു മാറ്റം.
Posted by
എന്റെ എഴുത്തുമുറി
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് കണക്കുകളെ ഉദ്ദരിച്ച് വിവരമുള്ളവര്‍ പറയുന്നു.മറ്റു രാജ്യക്കാരോട് സ്വന്തം നാടിന്റെ വികസനത്തെ കുറിച്ച് പറയ്മ്പോള്‍ നമ്മള് നൂറു നാവുകള്‍ കൊണ്ട് വാചാലമാവുന്നു.അവര്‍ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിനെ വിശ്മയത്തോടെയും അസൂയയോടെയും നോക്കി കാണുമ്പോള്‍ നമ്മുടെ അന്തരംഗം അഭിമാന പൂരിതമാകുന്നു.പക്ഷെ,യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കകത്ത് എന്താണ് നടക്കുന്നത്?.ലോക വന്‍ ശക്തിയായി മാറി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് നടക്കേണ്ട കാര്യങ്ങളാണോ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ നടമാടി കൊണ്ടിരിക്കുന്നത്?.
Subscribe to:
Posts (Atom)





